പെട്രോളിന്റെയും ഡീസലിന്റെയും വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ യാതൊരു ചെലവുമില്ലാത്ത മറ്റൊരു ഇന്ധനം ഉപയോഗിച്ച് കാറോടിക്കാമെന്ന സ്ഥിതി വന്നാല്‍ എന്താവും. ഇനി എന്താണ് ആ ഇന്ധനമെന്നറിയേണ്ടേ, മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചാണ് ആ ആ വാഹനങ്ങള്‍ ഓടുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’. ഓസ്ട്രേലിയന്‍ കമ്പനിയായ അര്‍ബന്‍ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ… ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്യുവിയാണത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അര്‍ബന്‍ യൂട്ടിലിറ്റീസ്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ…
Read More