വീട്ടുകാര്‍ നോക്കാതായതോടെ മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി മോഷണം നടത്തിയയാള്‍ ചെന്നൈ താംബരത്ത് പിടിയിലായി. പെരുങ്കളത്തൂര്‍ സ്വദേശി ജ്ഞാനപ്രകാശം (52) ആണ് പിടിയിലായത്. വീട്ടുകാര്‍ നോക്കാത്തതിനാലാണ് താന്‍ മോഷണത്തിനിറങ്ങിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ ഇയാളെ കുടുംബാംഗങ്ങള്‍ വിലമതിച്ചിരുന്നില്ല. വീട്ടില്‍നിന്ന് ഭക്ഷണംപോലും ശരിയായി ലഭിക്കാതായതോടെ മോഷണത്തിനിറങ്ങി. ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ മൂന്നുനേരം ഭക്ഷണം കഴിച്ച് കഴിയാമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. വീട്ടില്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്ത സൗകര്യങ്ങള്‍ എന്തിന് വേണ്ടെന്നുവെക്കണമെന്നതാണ് ഇതിന് ജ്ഞാനപ്രകാശം പറയുന്ന ന്യായം. കാര്യമായ പണിയെടുക്കാതെ ജീവിക്കാനാകുമെന്നതും ജയില്‍വാസത്തിലേക്ക് ഇയാളെ ആകര്‍ഷിച്ചു. രണ്ടുമാസംമുമ്പ് താംബരത്തുനിന്ന് സി.സി.ടി.വി. ക്യാമറകള്‍ മോഷ്ടിച്ചതിനാണ് ഇയാളെ ആദ്യം അറസ്റ്റുചെയ്തത്. തന്റെ മുഖമടക്കം ദൃശ്യങ്ങള്‍ പതിയാനാണ് സി.സി.ടി.വി. തന്നെ മോഷ്ടിച്ചത്. ഇത് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജ്ഞാനപ്രകാശം ജൂണ്‍…
Read More