കണ്ണൂര്‍: ബംഗളൂരു കണ്ണൂര്‍ യശ്വന്ത്പുര്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും രണ്ട് കോടി രൂപയുടെ മാരകമയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. ഇന്ന് രാവിലെ ഒന്‍പതോടെ ട്രെയിനുകളില്‍ ആര്‍പിഎഫിന്റെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. ജനറല്‍ കംപാര്‍ട്ട്മെന്റിന്റെ ആദ്യത്തെ കോച്ചിന്റെ ബര്‍ത്തിനു മുകളിലെ ബാഗില്‍ നിന്ന് ഏഴ് പായ്ക്കറ്റുകളിലായി 680 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കംപാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്നവരെ ആര്‍പിഎഫും എക്സൈസും ചോദ്യം ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പരിശോധന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പ്രതി രക്ഷപെട്ടതാവാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ബംഗളൂരുവില്‍ നിന്ന് കണ്ണൂരില്‍ വില്പനക്കെത്തിച്ച മയക്കുമരുന്നാണിതെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസില്‍ നിന്നും 600 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ പിടിച്ചെടുത്ത ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ്…
Read More