ബംഗ്ലാദേശിലെ ‘പുലിമുരുകന്‍’ കൊന്നൊടുക്കിയത് 70 കടുവകളെ !ടൈഗര്‍ ഹബീബിനെ പിടികൂടിയത് 20 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍…

നിരവധി കടുവകളെ കൊന്നൊടുക്കിയ ബംഗ്ലാദേശ് വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ്(ഹബീബ് താലുക്ദാര്‍-50) അറസ്റ്റില്‍. രഹസ്യ നീക്കത്തിനൊടുവിലാണ് ഇയാളെ ബംഗ്ലാദേശി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാളെ പിടികൂടാന്‍ പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാള്‍ ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ വകവരുത്തിയത് 70 ബംഗാള്‍ കടുവകളെ. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ സുന്ദര്‍ബെന്‍ വനപ്രദേശമായിരുന്നു ഹബീബിന്റെ താവളം. കടുവകളെ വേട്ടയാടിക്കൊന്ന ശേഷം തോല്‍, എല്ലുകള്‍, മാംസം എന്നിവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായിരുന്നു രീതി. ഹബീബിന്റെ പിതാവ് കദം അലി കാട്ടുകൊള്ളക്കാരനായിരുന്നു. പിതാവിന്റെ മാര്‍ഗം പിന്തുടര്‍ന്നാണു ഹബീബ് വേട്ടക്കാരനായി മാറിയത്. കാട്ടിനുള്ളില്‍വച്ച് കടുവയോടു പോരാടാന്‍ ശേഷിയുള്ള അപകടകാരിയായ വേട്ടക്കാരനെന്ന നിലയിലാണ് ഹബീബ് ശ്രദ്ധ നേടിയത്. ഹബീബിനെ ബഹുമാനിക്കുകയും അതേസമയം ഭയക്കുകയും ചെയ്യുന്നതായി പ്രദേശവാസിയായ അബ്ദുസലാം മാധ്യമങ്ങളോട് പറഞ്ഞു. മക്കളായ ഹസന്‍(20), മരുമകന്‍ മിസാന്‍(25) എന്നിവരടങ്ങിയതായിരുന്നു അയാളുടെ വേട്ടസംഘം.…

Read More

ഒരു കാട്ടുപോത്തിന്റെ പ്രതികാരം ! വെടിവെച്ച നായാട്ടുകാരന്റെ പിറകില്‍ നിന്ന് കുത്തി ജീവനെടുത്ത് കാട്ടുപോത്ത്; വേട്ടക്കാരെ പോലീസ് അറസ്റ്റു ചെയ്തു

വന്യമൃഗങ്ങള്‍ക്കും പ്രതികാര മനോഭാവം ഉണ്ടെന്നു തെളിയിക്കുകയാണ് കുരങ്ങണി വനത്തിലെ കാട്ടുപോത്ത്. തന്നെ വെടിവച്ച നായാട്ടുകാരനെ കുത്തിക്കൊന്നാണ് കാട്ടുപോത്ത് കലിപ്പ് തീര്‍ത്തത്. ഇടുക്കി തോണ്ടിമല സ്വദേശി മാരിയപ്പ(58)നാണ് മരിച്ചത്. വേട്ടയില്‍ പങ്കാളിയായ രാജകുമാരി സ്വദേശികളായ കണ്ണന്‍കുളങ്ങര സാജു ഗീവര്‍ഗീസ്(48), കാരപ്പള്ളിയില്‍ കെ.കെ. രാജേഷ് (37) എന്നിവരെ ശാന്തമ്പാറ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി. രാജകുമാരി നോര്‍ത്ത് സ്വദേശികളായ സാജുവും രാജേഷും ബോഡിമെട്ട് തോണ്ടിമല സ്വദേശി മരിയപ്പനൊപ്പം വനമേഖലയിലെ പുലിക്കുത്തിന് അടുത്തുവച്ചാണ് പോത്തിനെ വെടിവച്ചത്. ഞായറാഴ്ച രാവിലെ പത്തിനാണ് സംഭവം. വെടിയേറ്റു വീണ പോത്തിനെ ശരിപ്പെടുത്താന്‍ ഇവര്‍ അടുത്തെത്തിയപ്പോള്‍ പോത്ത് ചാടിയെഴുന്നേറ്റ് ഇവര്‍ക്കു നേരെ കുതിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ മാരിയപ്പനെ പുറകില്‍നിന്നു കുത്തിവീഴ്ത്തി. ഓടിരക്ഷപ്പെട്ട സാജുവും രാജേഷും ചേര്‍ന്നു മാരിയപ്പനെ തമിഴ്നാട് തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ കൃഷിയിടത്തിലെ പണിക്കിടെ വീണു പരിക്കേറ്റതാണെന്നാണ് ഇവര്‍…

Read More

കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ ജീവിതം ! വേട്ടയ്ക്ക് പോയപ്പോള്‍ കിട്ടിയ കടുവാക്കുഞ്ഞിനെ വളര്‍ത്തി; കഞ്ചാവു കൃഷിക്കാരുടെ പേടിസ്വപ്‌നമായ ശിക്കാരിയമ്മ വിടപറഞ്ഞു…

കാടിനോടും കാട്ടുമൃഗങ്ങളോടും പടപൊരുതിയ ജീവിച്ച ”ശിക്കാരി കുട്ടിയമ്മ” ഇനി ഓര്‍മ. ത്രേസ്യാമ്മ തോമസ് ” ശിക്കാരി കുട്ടിയമ്മ”യായത് സിനിമക്കഥകളെ വെല്ലുന്ന സംഭവമാണ്. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതോടെയാണു കുട്ടിയമ്മയുടെ കുടുംബം 1964 ല്‍ മറയൂരില്‍ എത്തുന്നത്. അപ്പനും അമ്മയും ആറു സഹോദരങ്ങളുമടക്കം. കുട്ടിയമ്മയെ മഠത്തിലാക്കി പഠിപ്പിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ മറയൂര് നിന്നു. ഇതിനിടെ, മലമ്പനി മറയൂരിനെ കടന്നാക്രമിച്ചു. മരണം പതിവായി. കുട്ടിയമ്മ മറയൂരില്‍ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശക്കുമ്പോള്‍ പഴങ്ങള്‍ കിട്ടുമോ എന്നറിയാനാണ് ആദ്യം കാട് കയറിയത്. ഇതിനിടെ മൂത്ത സഹോദരന്‍ വേട്ടക്കാര്‍ക്കൊപ്പം കൂടി. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സഹോദരനെ ഒപ്പമുണ്ടായിരുന്നവര്‍ കാട്ടില്‍ ഉപേക്ഷിച്ചു. ഇതോടെ ഒരു തോക്കുടെുത്ത് കുട്ടിയമ്മയും മറ്റു സഹോദരങ്ങളും കാടുകയറി. നീര് വന്ന കാലുമായി പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍…

Read More