കരീബിയന്‍ ദ്വീപ സമൂഹങ്ങളില്‍ കനത്ത നാശം വിതച്ചു കൊണ്ട് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് അടുക്കുന്നു. കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ബഹാമസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തിയ ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ് ഡോറിയാന്‍. മേരിക്കയെ വിറപ്പിക്കാന്‍ എത്തുന്ന ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്. കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിലെ അബാക്കോയിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്. കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റ് ആഞ്ഞുവീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണ്. സാവധാനത്തില്നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ഫ്ളോറിഡയില്‍നിന്നും നോര്‍ത്ത് കാരലൈനയില്നിന്നും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിക്കുന്നത്. അതിനിടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. കാറ്റിനൊപ്പം ശക്തമായ…
Read More