മാഹി റെയില്‍വേ സ്റ്റേഷനു സമീപം സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ ആള് പിടിയില്‍. ട്രെയിന്‍ കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്റെ ദേഷ്യത്തിലാണ് ട്രെയിന്‍ കല്ലെറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ നല്കിയ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കല്ലെറിഞ്ഞതാകാമെന്ന സംശയവും നിലവിലുണ്ട്. കല്ലേറില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു. അതേസമയം തലശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഏറനാട്…
Read MoreTag: husband
വിജയകരമായ ദാമ്പത്യജീവിതത്തിനായി സണ്ണിലിയോണിയുടെ വക ‘ടിപ്സ്’ ! ഭര്‍ത്താവ് എല്ലാതരത്തിലും തന്നെ തൃപ്തയാക്കുന്നുവെന്ന് താരം
പോണ് ഇന്ഡസ്ട്രിയിലെ സൂപ്പര്‍താരമായിരുന്ന സണ്ണിലിയോണി പിന്നീട് ആ മേഖല വിട്ട് ബോളിവുഡില്‍ ചേക്കേറുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായ സണ്ണിയ്ക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണുള്ളത്. ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് ആരാധകരായ പ്രേക്ഷകരുമായി സണ്ണി ലിയോണി പങ്കു വെയ്ക്കുകയാണ്. ഭര്‍ത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത് അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്. മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണി പറയുന്ന ടിപ്സുകള്‍ പോണ് താരമായിരുന്നതിനാല്‍ തനിക്ക് സിനിമയില്‍ തുടക്ക കാലത്ത് ചില പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നതായി നടി മുമ്പ്…
Read Moreഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തു നായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് ഭര്‍ത്താവിനോട് കോടതി
വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്. വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ വേര് പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000…
Read Moreഭര്‍ത്താവ് ഇല്ലാത്ത നേരം തക്കമെന്നു കണ്ട് വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ! യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി
ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് ഛേദിച്ച് യുവതി. ബിഹാറിലെ പാറ്റ്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27കാരന് വീട്ടില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തു നില്ക്കാന് സാധിക്കാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലം കാലിയാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി…
Read Moreരാത്രിയില്‍ നിരന്തരം ഉപദ്രവിക്കുന്നു ! ഭര്‍ത്താവിനെതിരേ പരാതിയുമായി പാതിരാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ എത്തി നടി രചിത
തമിഴ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി രചിത. ബിഗ്ബോസ് മുന്‍ മത്സരാര്‍ഥിയും കൂടിയാണ് താരം. മെഗാ മണ്ഡല എന്ന സീരിയല്‍ ആണ് രചിതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിരിവോം സന്ധിപ്പോം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് സീരിയലിലെ ജ്യോതി എന്ന കഥാപാത്രം ആണ് രചിതയെ പ്രശസ്തയായത്. ശരവണന് മീനാച്ചി, മെഗാ മണ്ഡല, സന്തിപ്പം ഇളവരസി തുടങ്ങിയ നിരവധി സീരിയലുകളിലും അവര്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ് സീസണ് 6ലും രചിത പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമിക്ക് എതിരെ അര്‍ദ്ധരാത്രിയില്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ രചിത മഹാലക്ഷ്മി എത്തിയതിന്റെ വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്. സീരിയല്‍ രംഗത്ത് വെച്ച് കണ്ടു മുട്ടി പ്രണയിച്ചാണ് രചിത ദിനേശ് ഗോപാലസ്വാമിയെ വിവാഹം ചെയ്തത്. 2013ലാണ് രചിതയും ദിനേശും വിവാഹിതരായത്. ചെന്നൈ വനിതാ പോലീസ്…
Read Moreചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ വ്യാജ ഡോക്ടറുടെ ശ്രമം ! പ്രതിയെ കൈയ്യോടെ പിടികൂടി ഭര്‍ത്താവ്
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയില്‍. മുംബൈയിലെ ഗോവണ്ടിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 17നാണ് സംഭവം. ഷൊയ്ബ്, ഇര്ഫാന് സയിദ് എന്നിവരാണു പിടിയിലായത്. യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടിയത്. പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്കുപോയ യുവതിയെ ഏറെനേരമായി കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അന്വേഷിച്ചെത്തിയത്. അതിക്രമം കണ്ടതോടെ ഭര്‍ത്താവ് ബഹളമുണ്ടാക്കി. പിന്നാലെ പോലീസിനെ അറിയിച്ചു. പാതി ബോധത്തില്‍ കണ്ടെത്തിയ ഭാര്യയെ ഇരുവരും മോശമായി സ്പര്ശിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. പോലീസ് അന്വേഷണത്തിനിടെയാണ് ഡോക്ടറായ ആള് വ്യാജനാണെന്നു വ്യക്തമായത്. ആശുപത്രിക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആശുപത്രി ഉടമ ജമീല്‍ ഖാന് അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ഉടമ ഒളിവിലാണ്.
Read Moreജീവനാംശം തേടി കോടതിയെ സമീപിച്ച് ഭാര്യ ! തീര്‍ക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍…
ഭാര്യെ കാറിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റ്. വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. വിചാരണയ്ക്കായി കോടതിയില്‍ എത്തിയ മണിമാല എന്ന 38കാരിയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് രമേശ് (45), കാര്‍ ഡ്രൈവര്‍ പാണ്ടിരാജ് (22) എന്നിവരാണ് അറസ്റ്റിലായത്. രമേശ് 15 വര്‍ഷം മുന്‍പാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മില്‍ ചേര്‍ച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. തുടര്‍ന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വിചാരണയ്ക്കായി വരുമ്പോഴാണു തിങ്കളാഴ്ച കോടതിക്ക് മുന്നില്‍ വച്ച് യുവതിയെ കാറിടിച്ചത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ മേലെ വണ്ടി ഇടിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് മണിമാലയുടെ ഭര്‍ത്താവ് നല്കിയ ക്വട്ടേഷനാണെന്ന് മനസ്സിലാകുന്നത്. പരുക്കേറ്റ യുവതി…
Read More18-ാം വയസ്സില്‍ രഹസ്യവിവാഹവും 19-ാം വയസ്സില്‍ ദുരൂഹമരണവും ! 30 വര്‍ഷങ്ങള്‍ക്കു ശേഷവും ദിവ്യയുടെ ചിത്രം സൂക്ഷിച്ച് ഭര്‍ത്താവ്
ഇന്ത്യന്‍ യുവതയുടെ നെഞ്ചിലേക്ക് ജ്വലിക്കുന്ന സൗന്ദര്യവുമായി ഉദിച്ചുയര്‍ന്ന താരമായിരുന്നു അന്തരിച്ച ദിവ്യ ഭാരതി. നടി ശ്രീദേവിയുമായുണ്ടായിരുന്ന രൂപസാദൃശ്യം വളരെപ്പെട്ടെന്നു തന്നെ ആളുകളെ ദിവ്യയിലേക്കാകര്ഷിച്ചു. സൗന്ദര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രീദേവിയ്ക്കൊത്ത പകരക്കാരിയായിരുന്നു ദിവ്യ. എന്നാല്‍ കൗമാരപ്രായത്തില്‍ തന്നെ വിടര്‍ന്ന് ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു പോകാനായിരുന്നു ദിവ്യയുടെ വിധി. ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ല്‍ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാള് നിലനിന്നു. കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998ഓടെ കേസന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകള്‍ ഇന്നും തുടരുന്നു. 16-ാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വര്‍ഷം മാത്രമേ കരിയറില്‍ നിന്നുള്ളൂ.…
Read Moreആദ്യ വിവാഹം മറച്ചു വെച്ച ഭാര്യയ്ക്കെതിരേ ബലാല്‍സംഗ പരാതി നല്കി ഭര്‍ത്താവ് ! കോടതിയെ സമീപിച്ചത് മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയ ശേഷം…
ഭാര്യയ്ക്കെതിരേ ബലാല്‍സംഗ പരാതി നല്കി യുവാവ്. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് ഭാര്യയ്ക്കെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. പത്ത് വര്‍ഷമായി ഭാര്യ ബലാത്സംഗം ചെയ്യുകയാണെന്നാണ് ആരോപണം. ഭാര്യയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍ വിവാഹത്തെ കുറിച്ച് ഭാര്യ മറച്ചു വെച്ചുവെന്നും ലൈംഗികബന്ധം സ്ഥാപിക്കാന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഭര്‍ത്താവിന്റെ ആരോപണം. പത്ത് വര്‍ഷമായി ഇരുവരും ഭാര്യാഭര്ത്താക്കന്മാരായാണ് ജീവിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭാര്യ തനിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നുമാണ് പരാതിയില്‍ പറയുന്നത്. രണ്ട് മക്കളുടേയും ഡിഎന്‍എ പരിശോധന നടത്തിയതിനു ശേഷമാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. കുട്ടികളില്‍ ഒരാളുടെ പിതാവ് താനോ ഭാര്യയുടെ മുന്‍ ഭര്‍ത്താവോ അല്ലെന്നും യുവാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷമായി സന്തുഷ്ട ദാമ്പത്യമായിരുന്നു ഇരുവരുടേയും. എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്…
Read Moreഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ! പ്രതി കസ്റ്റഡിയില്‍…
ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. മാള പോലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പൊലീസ് സ്റ്റേഷനിലെത്തിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More