മറ്റൊരാളെ കല്യാണം കഴിച്ചാലും മുന്‍കാമുകനെയോ കാമുകിയെയോ പൂര്‍ണമായും മറക്കാന്‍ സാധിക്കാത്തവരാണ് മിക്ക കമിതാക്കളും. അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉള്ളില്‍ തങ്ങിനില്‍ക്കുന്നവര്‍ മുന്‍ കാമുകന്റെയോ കാമുകിയുടേയോ വിവാഹച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാവും പലപ്പോഴും ശ്രമിക്കുക. എന്നാല്‍ ചിലര്‍ ധൈര്യസമേതം തങ്ങളുടെ മുന്‍കാമുകന്റെയോ മുന്‍കാമുകിയുടെയോ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എന്നാല്‍ തന്റെ മുന്‍ കാമുകിയുടെ വിവാഹത്തിനെത്തി ഞെട്ടിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വിവാഹം കൂടാനെത്തിയ മുന്‍കാമുകനെ കണ്ട് ഭര്‍ത്താവിനോട് യുവതി ചോദിച്ചത് മുന്‍കാമുകനെ ഒന്നാലിംഗനം ചെയ്‌തോട്ടേയെന്നാണ്. വരന്‍ സമ്മതം കൊടുത്തതോടെ വധു എല്ലാം മറന്ന് കാമുകനെ ആലിംഗനം ചെയ്തു. തുടര്‍ന്ന് സംഭവം വൈറലാകാന്‍ അധികം താമസിച്ചില്ല. ഇന്തോനേഷ്യയില്‍നിന്നുള്ളതാണ് ഈ വീഡിയോ.ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലായി. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ…
Read More