ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭര്‍ത്താവ് ! പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു;ഒടുവില്‍ സംഭവിച്ചത്…

50000 രൂപയ്ക്ക് യുവതിയെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച് ഭര്‍ത്താവിന്റെ ക്രൂരത. എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കിണറ്റിലെറിയുകയായിരുന്നു. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം. പഴയ ആചാരമായ ജഗ്ധപ്രദയുടെ പേരിലായിരുന്നു ആക്രമണം. കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്പോള്‍, ഭാര്യയെ വില്‍ക്കന്നതാണ് ജഗ്ധ. കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യ ലദോബായ്‌യെ വില്‍ക്കാന്‍ ശ്രമിച്ചതായി ഭര്‍ത്താവ് ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട് സമ്മതിച്ചു. 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന്, പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇവരെ കിണറ്റിലെറിഞ്ഞത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു. വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും യുവതി…

Read More

അനുഗ്രഹിച്ച് വശക്കേടു വന്നാല്‍ പിന്നെ എന്തു ചെയ്യും ! വിവാഹം കഴിഞ്ഞ് പോകാന്‍ നേരം മൂന്നു തവണ തിരികെയെത്തി മകള്‍ അച്ഛനെ കെട്ടിപ്പിടിച്ചു; നാലാമതും കെട്ടിപ്പിടിക്കാന്‍ വന്നപ്പോള്‍ സംഭവിച്ചത്…വീഡിയോ വൈറല്‍…

വിവാഹശേഷം വധുവിനെ ഭര്‍ത്തൃഗൃഹത്തിലേക്ക് പറഞ്ഞയയ്ക്കുന്ന ചടങ്ങ് മിക്കപ്പോഴും വികാരനിര്‍ഭരമാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ പ്രചരിക്കുന്നത്. ഈ വീഡിയോ നിങ്ങളെ സങ്കടപ്പെടുത്തുന്നതിന് പകരം ചിരിപ്പിക്കും. ഗ്രാമാതിര്‍ത്തിയില്‍ വച്ച് വധുവിന്റെ അച്ഛനും ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് അവളെ ഭര്‍ത്താവിനൊപ്പം വിട്ടയക്കുന്നത് വീഡിയോയില്‍ കാണാം. പോകുന്നതിനുമുമ്പ് വധു കരഞ്ഞുകൊണ്ട് പിതാവിനെ കെട്ടിപ്പിടിക്കുകയും പിന്നീട് ഭര്‍ത്താവിനൊപ്പം പോകുകയും ചെയ്യുന്നു. വീണ്ടും വധു തിരിഞ്ഞുനോക്കി തിരിച്ചെത്തി അച്ഛനെ കെട്ടിപ്പിടിച്ച ശേഷം മടങ്ങുന്നു. പിന്നെയും പെണ്‍കുട്ടി തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടുകയും ചെരിപ്പ് ഊരി അടിക്കുകയും ചെയ്യുന്നു. അടികിട്ടിയതോടെ ഇനി സ്‌നേഹപ്രകടനം വേണ്ടെന്നു വച്ച് വധു ഭര്‍ത്താവിനൊപ്പം പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റൂബിന്‍ ശര്‍മ്മ ഐപിഎസാണ് ഈ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.

Read More

പട്ടാപ്പകല്‍ ക്ലാസ് മുറിയിലെത്തി യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം ! ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിച്ചു; യുവതിയെ രക്ഷപ്പെടുത്തിയത് ക്ലാസിലുണ്ടായിരുന്ന ആളുകള്‍…

ക്ലാസിലെത്തി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി. ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സില്‍ കയറുകയായിരുന്നു. സരിതയെ കണ്ടയുടന്‍ കയ്യില്‍ കരുതിയ പെട്രോള്‍ ഇയാള്‍ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു. ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്സിന്…

Read More

ഭാര്യയും കാമുകനുമായുള്ള സമാഗമത്തിന്റെ വീഡിയോ വൈറലായി ! ഭാര്യയോടു പ്രതികാരം ചെയ്ത് ഭര്‍ത്താവ്…

സ്വന്തം ഭാര്യയും കാമുകനും തമ്മിലുള്ള സംഗമത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. ഇതിനു ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി. ഭാര്യയും കാമുകനെന്ന് സംശയിക്കുന്ന ആളുമായുള്ള നഗ്‌ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇങ്ങനെയാണ് ഭാര്യയുടെ രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രകോപിതനായ റഫീഖ് മുഹമ്മദ് യൂനസ്(50) ഭാര്യ നസ്റീനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നസ്റീനും ഭര്‍ത്താവ് റഫീഖും മഹാരാഷ്ട്ര ബിവാന്‍ദിയില്‍ മൂന്ന് മക്കളുമൊത്ത് സൈ്വര്യജീവിതം നയിക്കുകയായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് റഫീഖിന് ജോലി നഷ്ടമായിരുന്നു. അതേത്തുടര്‍ന്ന് നസ്റീനും മൂന്ന് മക്കളും തന്റെ സഹോദരിയുടെ വീട്ടിലേയ്ക്കുമാറി. അവിടെ താമസിക്കുമ്പോഴായിരുന്നു ഭാര്യയും കാമുകന്‍ സദ്ദാമും തമ്മിലുള്ള നഗ്‌ന വീഡിയൊ റഫീഖ് സമൂഹ മാധ്യമത്തിലൂടെ കാണുന്നത്. ഇതില്‍ പ്രകോപിതനായ യുവാവ് ഭാര്യാ സഹോദരിയുടെ വീട്ടിലെത്തി നസ്റീനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലയ്ക്കു ശേഷം റഫീഖ് ശാന്തിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Read More

ഐപിഎസ് ഓഫീസറാകേണ്ടവര്‍ കോടികളുമായി ഓടിവരൂ… ഐപിഎസ് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും കോടികള്‍ തട്ടിയ നടിയും ഭര്‍ത്താവും ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

ഐപിഎസ് ഓഫീസറുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 3.5 കോടി രൂപ കബളിപ്പിച്ച കേസില്‍ ടെലിവിഷന്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അടക്കം പേരില്‍ യുവാവിന് വ്യാജ നിയമന ഉത്തരവുകള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് 3.5 കോടി രൂപ കബളിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തത്. ടെലിവിഷന്‍ താരം 28 വയസുളള സപ്ന റാല്‍ഹാന്‍, ഭര്‍ത്താവ് പുനീത് കെ റാല്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഐപിഎസ് ഉദ്യോഗസ്ഥനായി നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കോടികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പഞ്ചാബ് പൊലീസിന്റെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഓഷിവാരയില്‍ ദമ്പതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം മുംബൈ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ സപ്ന റാല്‍ഹാന്‍ പങ്കെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്കെതിരേ വഞ്ചന, വിശ്വാസ ലംഘനം,…

Read More

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ലൈംഗികത അനുവദിച്ചില്ല; ഭാര്യയുടെ പ്രവൃത്തിയില്‍ മനംനൊന്തം ഭര്‍ത്താവ് ജീവനൊടുക്കി;മരുമകള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേ്‌സ് കൊടുത്ത് അമ്മായിയമ്മ…

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് സുരേന്ദ്രയുടെ മാതാവിന്റെ ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാര്‍മറിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു. 2016ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേര്‍പെടുത്തിയാണ് ഗീതയും എത്തിയത്. വിവാഹത്തിന്…

Read More

വന്‍തുക ചിലവഴിച്ച് വീട്ടിലെത്തിയ ഭര്‍ത്താവിനോട് ‘സ്ഥലം കാലിയാക്കാന്‍’ പറഞ്ഞ് ഭാര്യ ! പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ…

ലോക്ക്ഡൗണ്‍ കാലത്ത് ദൂരദേശത്തു നിന്നും വീട്ടില്‍ തിരികെയെത്തുന്ന പലര്‍ക്കും വീട്ടുകാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പലരെയും കോവിഡ് രോഗബാധ ഭയന്ന് സ്വന്തം വീട്ടുകാര്‍ വീട്ടില്‍ കയറ്റാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ വന്‍തുക ചെലവഴിച്ച് അസമില്‍ നിന്നും സ്വന്തം നാടായ ത്രിപുരയിലെ അഗര്‍ത്തലയിലെത്തിയ യുവാവിനെയാണ് ഭാര്യ വീട്ടില്‍ കയറ്റാഞ്ഞത്. 30000 രൂപ ചിലവിട്ടാണ് 37കാരനായ ഗൊബീന്ദ ദേബ്നാഥ് ത്രിപുരയിലെത്തിയത്. ഭാര്യ സഹോദരനെ കാണാനാണ് ഇയാള്‍ അസമിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അസമില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചപ്പോള്‍ വീട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാറിലാണ് ഇദ്ദേഹം അസമില്‍ നിന്നും മടങ്ങി അഗര്‍ത്തലയില്‍ എത്തിയത്. നാട്ടിലെത്തിയ ഗൊബീന്ദയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായിരുന്നു. ഇയാളോട് ത്രിപുര അസം അതിര്‍ത്തിയിലുള്ള ചുരൈബാരി എന്ന സ്ഥലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദേശം…

Read More

വിവാഹമോചനം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷം ബധിരയും മൂകയുമായ യുവതിയ്ക്ക് ആദ്യ ഭര്‍ത്താവുമായി ഒന്നിക്കാന്‍ മോഹം; പിന്നീട് നടന്നത് ആത്മഹത്യ ശ്രമം, ഒളിച്ചോട്ടം, അടിപിടി എന്നിങ്ങനെയുള്ള കലാപരിപാടികളും…

വിവാഹംമോചനം നടന്ന് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതിയ്ക്കു ആദ്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മോഹം. ബധിരയും മൂകയുമായ യുവതിയുടെ തീരുമാനത്തെ എതിര്‍ത്ത ബന്ധുക്കളെ കോടതി ശകാരിക്കുകയും ചെയ്തു. മുന്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെയാണു പ്രശ്നം ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയത്. നീണ്ടകര സ്വദേശികളായ യുവതിയും യുവാവും നാലു വര്‍ഷം മുമ്പാണു വിവാഹമോചിതരായത്. അന്നു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി. എന്നാല്‍ അടുത്തിടെ മുന്‍ ഭര്‍ത്താവിനോട് അവര്‍ക്ക് വീണ്ടും സ്‌നേഹം തോന്നിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ബന്ധുക്കള്‍ എതിര്‍ത്തതോടെ യുവതി കൈയില്‍ സ്വയം മുറിവേല്‍പിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് മുന്‍ഭര്‍ത്താവിനൊപ്പം കടന്നു കളയുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയില്‍ ഇരുവരെയും പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞു വീട്ടുകാരെത്തിയതോടെ സംഘര്‍ഷവുമായി. ഇതോടെയാണു പ്രശ്നം കോടതിയിലെത്തിയത്. ഒടുവില്‍ ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച്…

Read More

കല്യാണത്തിനു ശേഷം നവവധു വരന്റെ വീട്ടിലേക്ക് കാറോടിച്ചത് 130 കിലോമീറ്റര്‍ ! ഒരു ലോക്ക് ഡൗണ്‍ വിവാഹത്തിന്റെ കഥയിങ്ങനെ…

ലോക്ക് ഡൗണ്‍ കാലത്ത് നടക്കുന്ന വിവാഹങ്ങളെല്ലാം വ്യത്യസ്ഥത കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഗ്രാഫിക് ഡിസൈനറായ ചിതലി സ്വദേശി ജിനുവിന്റെയും ഇന്‍ഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹമാണ് ഇപ്പോള്‍ പുതുതായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇന്നലെയായിരുന്നു വിവാഹം. ചോറ്റാനിക്കരയില്‍ താലി കെട്ടിയ ശേഷം, രാവിലെ എട്ടരയോടെ വിവാഹവേഷത്തില്‍ തന്നെ വധൂവരന്മാര്‍ നേരെ പുറപ്പെട്ടു, പാലക്കാട്ടു ചിതലിയില്‍ ജിനുവിന്റെ വീട്ടിലേക്ക്. നവവരനെയും അടുത്തിരുത്തി കാറോടിച്ചു വന്നതിന്റെ ആവേശത്തിലാണു സനാറ്റ. വീട്ടിലെത്താന്‍ എടുത്തതു മൂന്നര മണിക്കൂര്‍. ഇതിനിടെ, പലയിടത്തും പൊലീസ് പരിശോധനയുണ്ടായിരുന്നു. ചിതലിയിലെ വീട്ടില്‍ വിരലിലെണ്ണാവുന്ന ബന്ധുക്കള്‍ മാത്രമാണു സ്വീകരിക്കാനുണ്ടായിരുന്നത്. കല്ലേങ്കോണം റിട്ട. എസ്‌ഐ കെ.ജയപ്രകാശിന്റെയും കെ.വി.ലളിതയുടെയും മകനാണു ജിനു. സനാറ്റ വെളിയനാട് ചീരക്കാട്ടില്‍ റിട്ട.അധ്യാപകന്‍ ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.

Read More

അനന്തിരവള്‍ ഗര്‍ഭിണിയാകാന്‍ കാരണം ഭര്‍ത്താവ് ! ഈ വിവരം അറിഞ്ഞയുടന്‍ രണ്ടു മക്കളുമായി വീടു വിട്ടിറങ്ങി; ഇന്ന് മകന്‍ സൈന്യത്തില്‍ ചേരാന്‍ പരിശീലിക്കുന്നതും മകള്‍ ഐപിഎസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതും കണ്ട് അഭിമാനം കൊള്ളുന്നു…

പ്രണയവും പ്രണയവിവാഹങ്ങളും സമൂഹത്തില്‍ സാധാരണമാണെങ്കിലും ഇത് പലരുടെയും ജീവിതത്തില്‍ പല രീതിയിലാണ് അനുഭവപ്പെടുക. പ്രണയിച്ച് വിവാഹം കഴിച്ച ഒരു യുവതിയുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ്. യുവാവിനും യുവതിയ്ക്കും 22 വയസുള്ളപ്പോഴാണ് ഇരുവരും വിവാഹിതരാവുന്നത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഭര്‍ത്തൃഗൃഹത്തില്‍ എത്തിയ യുവതിയ്്ക്ക് അവിടെ നേരിടേണ്ടി വന്നതോ കൊടിയ പീഡനങ്ങളും. ഗര്‍ഭിണിയായിരിക്കെ ഗത്യന്തരമില്ലാതെ യുവതിയ്ക്ക് വീടു വിട്ടിറങ്ങേണ്ടി വന്നു. കുട്ടി ജനിച്ച ശേഷം വീണ്ടും ഭര്‍ത്താവിന്റെ അടുക്കല്‍ എത്തിയെങ്കിലും അയാള്‍ക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. ഇതിനിടയില്‍ വീണ്ടും ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരുന്നുവെന്ന് യുവതി പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ്… ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭര്‍ത്താവിനും അന്ന് 22 വയസ്. ഭര്‍തൃവീട്ടിലേക്കു മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ…

Read More