സംശയരോഗത്തെത്തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ മേല്‍ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; ശരീരമാസകലം പൊള്ളിയ യുവാവിന് തുണയായത് അയല്‍വാസികള്‍…

അവിഹിത ബന്ധം സംശയിച്ച് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച സ്ത്രീ പിടിയില്‍. കര്‍ണാടക യശ്വന്ത്പൂര്‍ സ്വദേശി പത്മ എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. തിളച്ച എണ്ണ വീണ് അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഭര്‍ത്താവ് മഞ്ജുനാഥിനെ(40) അയല്‍വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് മഞ്ജുനാഥ്. ഇയാള്‍ക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ നിരന്തരം കലമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും കലഹമുണ്ടായി. പിറ്റെ ദിവസം രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഒരു ലിറ്ററോളം തിളപ്പിച്ച എണ്ണ ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ് അലറിവിളിച്ചു കൊണ്ട് പുറത്തക്കോടിയ ഇയാളെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തും തോളിനും കൈകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത പത്മയെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു…

Read More

മുന്‍ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറിജീവിക്കുകയാണെന്ന് അറിഞ്ഞതോടെ തകര്‍ന്ന യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ! ഒടുവില്‍ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് വിശാല മനസ്‌കനായ ഭര്‍ത്താവ്…

അസാധാരണ സംഭവം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. വിവാഹമോചനം തേടി ഭാര്യ കുടുംബക്കോടതിയില്‍ എത്തിയതോടെ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത ഭര്‍ത്താവ് അദ്ഭുതമായി.സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും…

Read More

പ്രായം കുറഞ്ഞ യുവാവുമായി ഭാര്യയുടെ സൗഹൃദം ! ഭര്‍ത്താവ് കൂട്ടുകാരുടെ സഹായത്തോടെ ഇരുവരെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി…

വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയെയും സുഹൃത്തായ യുവാവിനെയും കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി ഭര്‍ത്താവ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഇഗുനി ഗ്രാമത്തിലെ നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ശേഷമാണ് ഇവരെ കെട്ടിതൂക്കിയതെന്ന് വ്യക്തമായി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. യുവതിയേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. ഭര്‍ത്താവും സുഹൃത്തുക്കളുമാണ് ഇരട്ടകൊലപാതകത്തിന് പോലീസ് വ്യക്തമാക്കി.

Read More

ഭാര്യ എപ്പോഴും നിര്‍ബന്ധിച്ച് ലഡു തീറ്റിക്കുന്നു…മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുകയുമില്ല ! വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; ഇതിനു കാരണമായി യുവതി പറയുന്നത് വിചിത്രമായ കാര്യം…

ഭാര്യ നിര്‍ബന്ധിച്ച് ലഡു തീറ്റിക്കുന്നുവെന്നും അതിനാല്‍ അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. രാവിലെയും വൈകുന്നേരവും നാല് ലഡു വീതമാണ് ഭാര്യ കഴിക്കാനായി തരുന്നത്. ഇതുമാത്രമല്ല മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുകയുമല്ല. മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുന്നുമില്ല. ഏതോ വ്യാജ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നത്. സഹികെട്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവാവ് കുടുംബകോടതിയില്‍ വ്യക്തമാക്കി. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്.ലഡു ഭര്‍ത്താവിന് ആരോഗ്യം നല്‍കുമെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.

Read More

സാധാരണ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നതുപോലെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരിക്കണം;പയ്യന്‍ ജിമ്മെങ്കില്‍ ജീവിതം ജിങ്കാലാല;സുചിത്ര നായരുടെ വിവാഹസങ്കല്‍പ്പങ്ങള്‍ ഇങ്ങനെ…

സിനിമയിലൂടെ എത്തി സീരിയലില്‍ താരമായ ആളാണ് സുചിത്ര നായര്‍. ഈ പേര് അത്ര കേട്ടിട്ടില്ലല്ലോയെന്ന് പറയുന്ന വീട്ടമ്മമാരോട് വാനമ്പാടിയിലെ പത്മിനി എന്നു പറഞ്ഞാല്‍ മതി. വാനമ്പാടിയിലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ വീട്ടമ്മമാരുടെയെല്ലാം മനസ്സില്‍ സുചിത്ര എപ്പോഴുമുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ആറാം വയസില്‍ ഒരു വീഡിയോയില്‍ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗായായി. പിന്നീട് സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുചിത്രയെ പ്രേരിപ്പിച്ചത് . കല്യാണസൗഗന്ധികം സീരിയലില്‍ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാന്‍ താരത്തെ സഹായിച്ചത്. സീരിയലില്‍ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തില്‍ താരം സിമ്പിളാണ്. നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്ന് തുറന്നു പറഞ്ഞ സുചിത്ര ഒടുവില്‍ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ എന്തെന്ന്…

Read More

വര്‍ഷങ്ങളുടെ അടുപ്പത്തെത്തുടര്‍ന്ന് ഒളിച്ചോടി വിവാഹം ! ഭര്‍ത്താവ് കാലനായതോടെ ജീവിതം നരകതുല്യമായി; നാണക്കേടിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുവിട്ടു പോയി; ദുരിത ജീവിതത്തില്‍ നിന്നും പ്രിയങ്ക രക്ഷനേടിയത് മരണത്തില്‍ അഭയം പ്രാപിച്ച്…

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകളുടെ കഥ. സംഭവത്തില്‍ മരിച്ച അധ്യാപികയുടെ ഭര്‍ത്താവ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജു(27)വിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്. പ്രണയ ജീവിതം നരക തുല്യമായപ്പോഴാണ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ പ്രിയങ്ക (23) മരണത്തെ സ്വയംവരിച്ചത്. വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായി. ഒടുവില്‍ പ്രിയങ്ക 2017ഏപ്രില്‍ ആറിന് രാത്രി പ്രണയ നായകനായ സജുവിനൊപ്പം ഇറങ്ങിപ്പോയത് ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയായിരുന്നു. പതിനഞ്ചു ദിവസം മറ്റൊരു നാട്ടില്‍ ഒളിച്ചു താമസിച്ചതിനു ശേഷമായിരുന്നു പ്രിയങ്ക സജുവിന്റെ വീട്ടിലേക്ക് എത്തിയത്. ഈ സമയം കൊണ്ട് സ്വന്തം വീട്ടുകാര്‍ പ്രിയങ്കയ്ക്ക് അന്യരായിക്കഴിഞ്ഞിരുന്നു. നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ…

Read More

ഭാര്യ ഭക്ഷണം കഴിച്ചതിന്റെ തുക താന്‍ നല്‍കില്ലെന്ന് ഭര്‍ത്താവ് ! മുഴുവന്‍ തുകയും ഭര്‍ത്താവ് നല്‍കണമെന്ന് ഹോട്ടലുകാര്‍ പറഞ്ഞതോടെ ഭര്‍ത്താവ് പോലീസിനെ വിളിച്ചു; പിന്നീട് സംഭവിച്ചത്…

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വച്ചു പിണങ്ങാറുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ ആ പിണക്കം പുറത്തുകാട്ടാതെയിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ വഴക്ക് പരിധിവിട്ടാല്‍ എന്ത് ചെയ്യും. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സിഡ്നിയില്‍ ഉണ്ടായത്. ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ പകുതി തുക ഭാര്യ നല്‍കിയില്ലെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്. സിഡ്നിയിലെ ചൈനീസ് ഭക്ഷണശാലയില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ശേഷം മുഴുവന്‍ തുകയും ഭര്‍ത്താവ് നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം കലശലായതോടെ ഭര്‍ത്താവ് പോലീസിനെ വിളിക്കുകയായിരുന്നു.ചീറിപ്പാഞ്ഞ് എത്തിയ പോലീസ് കണ്ടത് വഴക്കിടുന്ന ദമ്പതികളെയാണ്. പൊലീസിന്റെ നമ്പര്‍ സ്വന്തം ഭാര്യ ബില്ലിന്റെ തുക നല്‍കാത്തതിനല്ല ഉപയോഗിക്കേണ്ടതെന്നും എന്തെങ്കിലും അപായം സംഭവിച്ചാല്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും പൊലീസ് ഇവരെ ഉപദേശിച്ചു. ഒടുവില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ വഴക്കുതീര്‍ന്നു.

Read More

ഭാര്യ പിണങ്ങിപ്പോയതിന്റെ വാശിയില്‍ ഭര്‍ത്താവ് ഭാര്യയുടെ നഗ്നചിത്രങ്ങളും ഫോണ്‍നമ്പറുകളും അശ്ലീലസൈറ്റുകളില്‍ പ്രചരിപ്പിച്ചു;ഇരുവരും വിവാഹം കഴിച്ചത് പ്രണയിച്ച്…

നോയിഡ: പിണങ്ങിപ്പോയ ഭാര്യയുടെ നഗ്നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടര്‍ 20 പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തു. നവംബര്‍ 13 ചൊവ്വാഴ്ചയാണ് പ്രതിയുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോണിലേക്ക് നിരന്തരമായി അശ്ലീലചിത്രങ്ങളും വീഡിയോകളും അയക്കുന്നുണ്ടെന്നും, തന്റെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഭര്‍ത്താവ് ഒളിവില്‍ പോയി. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കഴിഞ്ഞദിവസം ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയില്‍നിന്ന് രണ്ട് സിം കാര്‍ഡുകളും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇതില്‍ ഒരു ഫോണും സിംകാര്‍ഡുമാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. 2011ല്‍ പ്രണയിച്ച് വിവാഹം…

Read More

ഭര്‍ത്താവിനെ എങ്ങനെ തട്ടിക്കളയാം ! താന്‍ എഴുതിയ നോവലില്‍ പറയുന്ന കാര്യങ്ങള്‍ ഒന്നു എഴുത്തുകാരി പരീക്ഷിച്ചു നോക്കിയപ്പോള്‍ ഭര്‍ത്താവിന് ജീവന്‍ നഷ്ടമായി; സംഭവം ഇങ്ങനെ…

ഒറിഗണ്‍: ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം എന്ന തലക്കെട്ടോടെ വിപണിയില്‍ എത്തിയ നോവല്‍ വന്‍ഹിറ്റായിരുന്നു. യു.എസിലാണ് നോവല്‍ പുറത്തിറക്കിയത്. എന്നാല്‍ നോവലിലെ കാര്യങ്ങള്‍ എഴുത്തുകാരി ജീവിതത്തിലും പരീക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യവാനായ അവരുടെ ഭര്‍ത്താവിന് ജീവന്‍ നഷ്ടമായി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ എഴുത്തുകാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കാല്പനിക എഴുത്തുകാരി നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി(68)യാണ് ഒറിഗനിലെ പോര്‍ട്ട്ലാന്‍ഡ് പോലീസിന്റെ പിടിയിലായത്. നാന്‍സിയുടെ ഭര്‍ത്താവും പാചകാധ്യാപകനുമായിരുന്ന ഡാനിയേല്‍ സി ബ്രോഫി വെടിയേറ്റാണ് മരിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു സംഭവം. ഇരുവരും 26 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നവരാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തീവ്രമായ ദുഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ നാന്‍സി കുറിപ്പിട്ടിരുന്നു. മാത്രമല്ല മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ നാന്‍സിയാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ കൊലപാതകം നടത്തിയത് നാന്‍സിയാണെന്ന് സ്വകാര്യ കുറ്റാന്വേഷകര്‍ പറയുന്നു. കൊലപാതകത്തിന് പുറമെ നിയമവിരുദ്ധമായി ആയുധം…

Read More

ഭാര്യ അവിഹിത ബന്ധം പുലര്‍ത്തിയത് ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി; ഒടുവില്‍ കള്ളത്തരം കണ്ടു പിടിച്ച ഭര്‍ത്താവിനോട് ഭാര്യചെയ്തത്…

തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗോവ സ്വദേശി ബാസുരാജാണ് ഭാര്യയുടെ കൊലക്കത്തിക്ക് ഇരയായത്. നാലു പേരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നു. സംഭവത്തില്‍ ഭാര്യയെയും നാലു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിര്‍ണായകമായ ഈ വിവരം ലഭിച്ചത്. മദ്യപിച്ചെത്തി കലഹിച്ച ഭര്‍ത്താവിനെ താന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് കല്‍പ്പന നല്‍കിയ ആദ്യ മൊഴി. എന്നാല്‍ കൊലപാതകം പെട്ടന്നു സംഭവിച്ചതല്ല ആസൂത്രിതമായിരുന്നു എന്നു പോലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ നാലു സുഹൃത്തുക്കളുമായി കല്‍പ്പനയ്ക്കു അവിഹിതബന്ധം ഉണ്ടായിരുന്നു. ഇതു ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേയ്ക്കു നീങ്ങിയത്. ജാരന്മാരാണ് ഇവരെ കൊലപാതകം നടത്താന്‍ സഹായിച്ചത്. കല്‍പ്പന ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കുകയും സുഹൃത്തുക്കള്‍ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. പനാജിയില്‍ നിന്ന് 8 കിലാമീറ്റര്‍അകലെയാണു സംഭവം നടന്ന ഗ്രാമം.…

Read More