ഇതാവണമെടാ ഭര്‍ത്താവ് ! വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ മറ്റൊരാളുടെ കരളിന്റെ കരളാണെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ചെയ്തത് മറ്റാരും ചെയ്യാത്ത പ്രവൃത്തി…

ന്യൂഡല്‍ഹി: ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് സല്‍മാന്‍-ആഷ് ജോഡികള്‍ തകര്‍ത്തഭിനയിച്ച ഹം ദില്‍ദേ ചുകേ സനം. താന്‍ വിവാഹം കഴിച്ച സ്ത്രീ മറ്റൊരാളുമായി അഗാധ പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് അവളെ കാമുകന് തിരികെ നല്‍കാന്‍ പോകുകയും അവസാനം അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടാകുകയും ചെയ്യുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ആ സിനിമക്കഥ ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. റൂര്‍ക്കേലയിലെ പമാര ഗ്രാമവാസിയായ ബസുദേബ് ടാപ്പോ ഇത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. മറ്റാരും ചെയ്യാനിടയില്ലാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാനും ബസുദേബിനായി. അതും വെറും ആറുദിവസംകൊണ്ട്. മാര്‍ച്ച് നാലിനാണ് ബസുദേബ് ജാര്‍സുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 24-കാരിയെ വിവാഹം കഴിച്ചത്. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള വിവാഹമായിരുന്നു അത്. കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യെയെയും സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍…

Read More

സ്വത്ത് വിറ്റ് ഭാര്യയെ പഠിപ്പിച്ചു; പഠിച്ച് വലിയ ഡിഗ്രി നേടിയപ്പോള്‍ ഭാര്യയ്ക്കു തോന്നി ഇയാള്‍ തനിക്കു ചേരുന്ന ഭര്‍ത്താവല്ലെന്ന്; ഒടുവില്‍ കോടതി പറഞ്ഞ ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങി ഭര്‍ത്താവ്

ഇപ്പോള്‍ സംഭവിക്കുന്ന വിവാഹമോചനങ്ങളില്‍ പലതിനും പിന്നില്‍ നിസാരകാര്യങ്ങളാണ്. എന്നാല്‍ മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാറിന്റെ കഥ കേട്ടാല്‍ ആരുടെയും കണ്ണു നിറയും. അകന്നു കഴിയുന്ന ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ് ഈ യുവാവ്. വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ചതോടെയാണു പ്രകാശ് ആളുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കാര്യം വ്യക്തമാക്കി. പ്രതിമാസം 2200 രൂപയാണു ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവള്‍ തന്റെ ഭാര്യയാകുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. തുടര്‍ന്ന് അവളെ പഠിപ്പിച്ചു. ഡിഗ്രിയും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍…

Read More

ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്;ഈ വണ്ണം എന്നു പറയുന്നത് കുറയ്ക്കാന്‍ മാത്രമല്ല വയ്ക്കാനും കൂടിയുള്ളതാണ്; നടി ശരണ്യാമോഹനെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍

വിവാഹശേഷം സ്ത്രീകള്‍ക്ക് വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍  വിവാഹശേഷം വണ്ണം വച്ചത് ഒരു സിനിമാ നടിയ്ക്കാണെങ്കില്‍ കഥയാകെ  മാറും. സിനിമാ നടി വണ്ണം വയ്ക്കുന്നത് എന്തോ ആളുകള്‍ക്ക് സഹിക്കില്ല. സോഷ്യല്‍മീഡിയയുടെ കാലമായതോടെ ഇവരെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്. ഇത്തരത്തില്‍ ഏറ്റവുമടുത്ത് ട്രോളന്മാരുടെ ഇരയായത് മലയാളി നട്ി ശരണ്യാ മോഹനാണ്. ശരണ്യ മോഹന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ട്രോളുകള്‍ക്ക് ആധാരം. തടിച്ചിയായ ശരണ്യയുടെ ചിത്രം പലരെയും ഞെട്ടിച്ചുകളഞ്ഞു. ചിലര്‍ നടിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തി. ഇത്തരം ട്രോളന്മാര്‍ക്ക് ശക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. അരവിന്ദ് കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ‘ചേട്ടാ ,ട്രോള് കണ്ടോ ?’ ‘കണ്ടു ‘ ‘പ്രതികരിക്കുന്നില്ലേ ?’ ‘എന്തിനു ?’ ‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘ ‘ആവശ്യമില്ല സഹോ .…

Read More