വരന്റെ വീട് ഇഷ്ടപ്പെടാഞ്ഞതിനെത്തുടര്ന്ന് വിവാഹബന്ധം ഉപേക്ഷിച്ച് വധുവിന്റെ ഓട്ടം. തൃശ്ശൂരാണ് സംഭവം. താലിക്കെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ശോച്യാവസ്ഥ വധു കണ്ടത്. വീട് ഇഷ്ടമല്ലാതായതോടെ തനിക്ക് വിവാഹ മോചനം വേണമെന്ന പെണ്‍കുട്ടി കട്ടായം പറയുകയായിരുന്നു. ഇതോടെ ഈ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കേണ്ട അവസ്ഥയുമുണ്ടായി. കുന്നംകുളം തെക്കോപുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാന്‍ കാരണമായത്. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും വഴിയൊരുക്കി. പിന്നാലെ പോലീസ് എത്തി വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു രംഗം ശാന്തമാക്കുകയായിരുന്നു. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് വധു വീട് കാണുന്നത്. പിന്നാലെ വധു വീട്ടിലേക്ക് കയറാന്‍ കൂട്ടാകാതെ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് തിരിഞ്ഞോടുകയായിരുന്നു. ഈ വീട്ടിലേക്ക് താന്‍…
Read MoreTag: hut
ഐപിഎസുകാരന്റെ മാതാപിതാക്കള്‍ ഇപ്പോഴും താമസിക്കുന്നത് മണ്‍കുടിലില്‍ ! ജഗദീഷ് അടഹള്ളിയുടെ കുടുംബത്തിന്റെ കഥ ഇങ്ങനെ…
സ്വന്തം മകന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവില്‍ സര്‍വീസ് വിജയിച്ച് ഐപിഎസുകാരനായിട്ടും അവനൊപ്പം പോകാതെ തങ്ങളുടെ മണ്‍കുടിലില്‍ കഴിയുന്ന മാതാപിതാക്കള്‍ ഏവര്‍ക്കും മാതൃകയാവുകയാണ്. നിരവധി ബുദ്ധിമുട്ടുകളും, കഷ്ടതകളും സഹിച്ചാണ് അവര്‍ മകനെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാക്കി തീര്‍ത്തത്. വലിയ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒന്നുമില്ലാത്ത അവര്‍, മകനൊപ്പം പോകാതെ ഇന്നും ഒരു അലുമിനിയം ഷീറ്റ് കൊണ്ട് മറച്ച ഒരു മണ്‍ കുടിലിലാണ് താമസിക്കുന്നത്. മകന്റെ പ്രശസ്തിയിലും, സൗഭാഗ്യങ്ങളിലും അവര്‍ സന്തോഷിക്കുന്നുവെങ്കിലും, അതിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഈ മണ്‍കുടിയിലും, ചുറ്റുമുള്ള പറമ്പുമാണ് അവരുടെ ജീവിതം. കഗ്വാഡ് താലൂക്കിലെ മാള്‍ ഗ്രാമത്തിലാണ് 63 കാരനായ ശ്രീകാന്തും 53 കാരിയായ സാവിത്രിയും താമസിക്കുന്നത്. ദാരിദ്ര്യമാണ് തന്റെ കുട്ടിയ്ക്ക് പഠിക്കാനുള്ള ഊര്‍ജ്ജമായതെന്ന് അവര്‍ പറയുന്നു. മകന്‍ ജഗദീഷ് അടഹള്ളി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് 440-ാം റാങ്ക് നേടി, അവരുടെ അഭിമാനമായി മാറിയിരിക്കയാണ്.…
Read More