രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായുള്ള വെളിപ്പെടുത്തലുമായി റെയില്‍വേ ബോര്‍ഡ് ചെയര്മാന് അനില്‍ കുമാര്‍ ലഹോട്ടി. ഈ സാമ്പത്തികവര്‍ഷം തന്നെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം അറിയിച്ചു. ഹ്രൈഡജന്‍ ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ കഴിഞ്ഞാല്‍ സാങ്കേതികരംഗത്തെ വലിയ മാറ്റമായി അത് മാറും. ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്നതിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് നോര്‍ത്തേണ്‍ റെയില്‍വേയ്ക്കാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായും അനില്‍ കുമാര്‍ ലഹോട്ടി അറിയിച്ചു. രാജ്യാന്തര തലത്തില്‍ ഹ്രൈഡജന്‍ ട്രെയിന്‍ പുതിയ സാങ്കേതികവിദ്യയാണ്. അതുകൊണ്ട് രാജ്യത്ത് ആദ്യമായി ഇത് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം തന്നെ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.…
Read More