മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന് കോവിഡ് ചികിത്സയ്ക്ക് സഹായകമാവുമെന്ന് വ്യാപകമായ പ്രചരണത്തെത്തുടര്‍ന്ന് ഈ മരുന്നിന് ആവശ്യക്കാരായി അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം രംഗത്തു വന്നിരുന്നു. ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 70 ശതമാനവും ഉണ്ടാക്കുന്നത് ഇന്ത്യന്‍ കമ്പനികളാകയാല് ലോകരാജ്യങ്ങളെല്ലാം ഈ മരുന്ന് വേണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും അതിന്‍പ്രകാരം ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മരുന്ന് കോവിഡിന് ഫലപ്രദമാണെന്നു തെളിയിക്കാന്‍ ഗവേഷണങ്ങള്‍ക്കൊന്നും സാധിക്കാതെ വന്നതോടെ ഇന്ത്യയില്‍ നിന്നു മരുന്ന് വാങ്ങിയവരെല്ലാം നിരാശരായി. എന്നാല്‍ അവര്‍ക്ക് ആശ്വാസകരമാവുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹൈഡ്രോക്സി ക്ലോറോക്വിന് സിങ്കുമായി സംയോജിപ്പിക്കുന്നതുകൊറോണ വൈറസ് രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ആന്റിബയോട്ടിക് അസിട്രോമിസൈനിനൊപ്പം ഹൈഡ്രോക്സി ക്ലോറോക്വിന് കഴിക്കുന്നത് രോഗിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും മരിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഗവേഷകര്‍ കണ്ടെത്തി. അമേരിക്കയില്‍ മാര്‍ച്ച് രണ്ടിനും ഏപ്രില്‍ ഏഴിനും ഇടയില്‍ ആശുപത്രിയില്‍…
Read MoreTag: hydroxychloroquine
ട്രംപ് വിലപേശി വാങ്ങിയ ഹൈഡ്രോക്സി ക്ലോറോക്വിന് കാല്‍കാശിന്റെ ഗുണമില്ലാതെ പെട്ടിയില്‍ ! ഇതുപയോഗിച്ചതു കൊണ്ട് യാതൊരു പ്രയോജനമില്ലെന്ന് അടിവരയിട്ട് എല്ലാ പഠനങ്ങളും;ലോട്ടറിയടിച്ചത് ക്ലോറോക്വിന് വിറ്റൊഴിച്ച ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക്…
കൊറോണയെ എത്രയും വേഗം രാജ്യത്തു നിന്നു തുരത്താനുള്ള വ്യഗ്രതയില്‍ ആവേശം പൂണ്ട നേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് എന്ന മഹാമാരിയെ ആദ്യ നാളുകളില്‍ നിസാരമായി കണ്ട ട്രംപ് പിന്നീട് പണിപാളിയെന്ന് മനസ്സിലായപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണയെ തുരത്താനായി ട്രംപ് കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ഹൈഡ്രോക്സി ക്ലോറോക്വിന്. ട്രംപ് ഈ മരുന്ന് നിര്‍ദ്ദേശിച്ച അന്നുമുതല്‍ തന്നെ, ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ഇതിനെ എതിര്‍ത്തിരുന്നതാണ്. എഫ്ഡിഎ പോലും, കോവിഡിനായി ഈ മരുന്നിനെ അംഗീകരിച്ചിട്ടില്ല. എന്നിട്ടും, അതൊന്നും കൂസാതെ ഇന്ത്യയില്‍ നിന്നും ഈ മരുന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. കോവിഡ് ബാധയുടെ ആരംഭത്തില്‍, ഇന്ത്യ കയറ്റുമതി നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ഹൈഡ്രോക്സി ക്ലോറോക്വിനും ഉണ്ടായിരുന്നു. ഈ നിരോധനം നീക്കി മരുന്ന് കയറ്റുമതിചെയ്യുവാന്‍ ഇന്ത്യയോട് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ അമേരിക്ക അടക്കം 30 രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കുകയും ചെയ്തു. ഏതായാലും…
Read Moreഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ എഫ്ഡിഎ ! ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്…
മലേറിയയ്ക്കെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്. കോവിഡ് ചികിത്സക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായിരുന്നു ഈ മരുന്ന്. എന്നാല്‍ ഈ മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കുമ്പോള്‍ ജീവന് അപകടപ്പെടുത്തുന്ന ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്. അതേസമയം, കോവിഡിന് സാധ്യമായ ഒരു ചികിത്സയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഈ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി തെളിയിക്കാന്‍ നിര്‍ണായക പരിശോധനകളൊന്നും പൂര്‍ത്തിയായിട്ടുമില്ല. ‘ആരോഗ്യ പരിപാലന വിദഗ്ധര്‍ അവരുടെ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ ഉപാധികളും തേടുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, മികച്ച മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡ് 19-നായുള്ള ഈ…
Read More