വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെആളുകളില് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍* അമിതവണ്ണം പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. * കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. * പുകവലി * ഹയാറ്റസ് ഹെര്‍ണിയ * മാനസിക പിരിമുറുക്കം രോഗലക്ഷണങ്ങള്‍* നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുമ്പോഴുമാണ് അനുഭവപ്പെടുന്നത്.…
Read MoreTag: hyper acidity
പ്രളയം ബാധിച്ച മേഖലകളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു ! കിണറുകളിലെ വെള്ളത്തിന്റെ അമ്ലഗുണം വന്‍തോതില്‍ വര്‍ധിച്ചു; ഭീതികരമായ സ്ഥിതിഗതികള്‍ ഇങ്ങനെ…
തിരുവനന്തപുരം: പ്രളയ ബാധയുടെ ദുരന്തമേറ്റുവാങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു. ഈ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞെന്നും അമ്ലഗുണം കൂടിയെന്നുമുള്ള പഠന റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. ഒരു ലീറ്റര്‍ വെള്ളത്തില്‍ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്സിജന്‍ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളില്‍നിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ സോയില്‍ ആന്‍ഡ് വാട്ടര്‍ അനാലിസിസ് ലാബില്‍ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാന്‍ യോഗ്യമല്ലാത്ത വിധം കിണര്‍ വെള്ളത്തില്‍ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നല്കിയ കെമിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി. 6.5 മുതല്‍ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര- ദേശീയ നിലവാരത്തില്‍ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും…
Read More