ഒരു കാലത്ത് അമേരിക്കയെവരെ വെല്ലുവിളിച്ചു കൊണ്ട് എണ്ണപ്പണത്തിന്റെ ബലത്തില്‍ സമ്പന്നതയിലേക്ക് കുതിച്ചുയര്‍ന്ന രാജ്യമായിരുന്നു വെനസ്വേല. അന്ന് അവരെ നയിക്കാന്‍ ഹ്യൂഗോ ഷാവേസ് എന്ന കരുത്തനായ നേതാവുണ്ടായിരുന്നു. എന്നാല്‍ ഷാവേസിന്റെ മരണത്തോടെ അക്ഷരാര്‍ഥത്തില്‍ രാജ്യം തകര്‍ന്നടിഞ്ഞു എന്നു വേണം പറയാന്‍. ഇന്ന് വെനസ്വേലയിലെ അഞ്ചില്‍ നാലുപേരും പട്ടിണിയാണ്.ജനാധിപത്യത്തെ അട്ടിമറിച്ച് മഡൂറോ വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഇനിയൊരു തിരിച്ചു വരവ് വെനസ്വേലയ്ക്ക് ഉണ്ടാകില്ലെന്നു തന്നെയാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയാകരുത് എന്നതിന് നേര്‍സാക്ഷ്യമായിരുന്നു മഡൂറോയെന്ന് വിമര്‍ശകര്‍ പറയുന്നു. കുടുംബം പുലര്‍ത്താനായി അയല്‍നാടുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. നാടുകടക്കുന്നവരില്‍ അധ്യാപികമാര്‍. പൊലീസുകാരികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നുമുള്ളവരുമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.…
Read MoreTag: hyper inflation
ചാക്കു കണക്കിന് ബൊളിവറുണ്ടെങ്കില്‍ ഒരു ചോക്ലേറ്റ് തിന്നാം; ഒരു ഷൂ തുന്നാന്‍ വേണ്ടത് 2000 കോടി രൂപ; വെനിസ്വേലയിലെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം പിന്നിട്ടു. ചാക്കുകളില്‍ പണവുമായി ജനങ്ങള്‍ നെട്ടോട്ടത്തില്‍…
അസാധാരണ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന വെനിസ്വേലയില്‍ മുടി വെട്ടുന്നതിന് പണം കൊടുക്കേണ്ടതില്ല. മറിച്ച് മുട്ടയോ പഴമോ നല്‍കിയാല്‍ മതിയാവും. മുടിവെട്ട് മാത്രമല്ല രാജ്യത്തെ എല്ലാ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പേഴ്‌സെടുത്താല്‍ വെയിറ്റര്‍ ദേഷ്യപ്പെടും. പണത്തിന് പകരം ഒരു പാക്കറ്റ് നാപ്കിന്‍ നല്‍കിയാല്‍ വെയിറ്റര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കും സന്തോഷം. ഇതു കേട്ടിട്ട് പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരികെ വന്നോയെന്ന് തെറ്റിദ്ധരിക്കരുത്. ഒരു നൂറ്റാണ്ട് മുമ്പ് ജര്‍മനിയെ ബാധിച്ചതു പോലെയുള്ള പണപ്പെരുപ്പമാണ് ഇപ്പോള്‍ വെനിസ്വേലയെ പിടികൂടിയിരിക്കുന്നത്. അന്ന് മാര്‍ക്ക് ആയിരുന്നെങ്കില്‍ ഇന്ന് ബൊളിവര്‍ എന്ന വ്യത്യാസം. ഒരു കാലത്ത് എണ്ണയുടെ സമ്പന്നതയില്‍ കിടന്നുറങ്ങിയ ജനത ഇപ്പോള്‍ പണപ്പെരുപ്പം മൂലം പൊറുതി മുട്ടുകയാണ്. നാലു വര്‍ഷം മുമ്പ് എണ്ണ വിലയിടിഞ്ഞതോടെ തുടങ്ങി ഇവിടുത്തെ പ്രതിസന്ധി. പണത്തിന്റെ മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കി ഇരുട്ടുകൊണ്ട് ഓട്ടയടച്ചപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി.…
Read More