ഇന്ത്യന്‍ സൈനികരുടെ ദേശസ്‌നേഹം പ്രമേയമാക്കിയുള്ള ഹ്യൂണ്ടായിയുടെ പരസ്യം വൈറലാകുന്നു; ഇതിനോടകം പരസ്യം കണ്ടത് മൂന്നരക്കോടിയിലധികം ആളുകള്‍…

കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യയിലെത്തിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയില്‍ തങ്ങളുടെ 20-ാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് കമ്പനി. ഇതിന്റെ ഭാഗമായി രാജ്യസ്നേഹം പ്രകടമാക്കി ഇന്ത്യന്‍ സൈന്യത്തെ പ്രമേയമാക്കി കമ്പനി പുറത്തിറക്കിയ പരസ്യചിത്രം യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിക്കുന്ന സൈനികര്‍ എല്ലാ കാര്യത്തിലും മുന്‍ഗണന അര്‍ഹിക്കുന്നു എന്ന സന്ദേശം നല്‍കുന്നതാണ് പരസ്യചിത്രം. ജൂലായ് 17-ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം മൂന്നരക്കോടിയിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ യുവ സൈനികരുമായി സംസാരിക്കുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ഇവരുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് ആദ്യം നിയമനം ലഭിച്ച കാര്‍ഗിലിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുകയാണ് മുതിര്‍ന്ന സൈനികന്‍. പ്രശസ്ത നടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. യാത്രാമദ്ധ്യേ ട്രെയിന്‍ എന്‍ജിന്‍ പണിമുടക്കിയതിനാല്‍ കാര്‍ഗിലിലേക്കുള്ള ബാക്കിദൂരം കുന്നുകളും റോഡുകളും താണ്ടി നടന്നുമുന്നേറുകയാണ് സൈനികന്‍. ഇതിനിടയില്‍ ഒരാള്‍…

Read More

യുവതികളെ വളയ്ക്കാന്‍ കാര്‍മോഷണം പതിവാക്കിയ വൃദ്ധന്‍ അറസ്റ്റില്‍; ഈ പരിപാടി തുടങ്ങിയത് ആഡംബരക്കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് കാമുകി ഉപേക്ഷിച്ചു പോയതിനാല്‍

യുവതികളെ വളയ്ക്കാന്‍ കാറുകള്‍ മോഷ്ടിക്കുന്നതു ശീലമാക്കിയ വൃദ്ധന്‍ അറസ്റ്റില്‍. പളംവിഹാറില്‍ വാടകക്ക് താമസിക്കുന്ന അവിവാഹിതനായ രാജ് ഭാട്ട്യയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഹ്യൂണ്ടായി ക്രെറ്റാ കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് കാമുകി ഉപേക്ഷിച്ചു പോയതാണ് 65കാരനായ ഇയാളെ കാര്‍ മോഷണത്തിനു പ്രേരിപ്പിച്ചത്.  സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്താനാണ് കാര്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. മഹാരാഷ്ട്രയിലും ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയും കൂട്ടാളികളും കാര്‍ നോക്കി വെച്ച ശേഷം പിന്നീടാണ് മോഷണം നടത്തിയിരുന്നത്. കീര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഹ്യുണ്ടായ് ക്രീറ്റ കാര്‍ മോഷണം പോയെന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാട്ട്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതെന്ന് കമ്മീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു. ഡൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ കാറിന്റെ വാതില്‍ തുറന്നതെന്ന് പോലീസിനോട് പറഞ്ഞു. ഇയാള്‍ വേറെ വല്ല കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും…

Read More