സ്വകാര്യത എല്ലാവര്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. പ്രായഭേദമന്യേ ഈ ഭൂമിയിലെ ഓരോരുത്തര്‍ക്കും സ്വകാര്യത അനുഭവിക്കാനുള്ള സ്വാതന്ത്രവുമുണ്ട്. പക്ഷേ തന്റെ മകളുടെ സ്വകാര്യതയില്‍ ഒന്നെത്തി നോക്കിയ ഒരച്ഛന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ ചര്‍ച്ചാവിഷയം മകളുടെ ഐപാഡ് പരിശോധിക്കാനുണ്ടായ ആ അച്ഛന്റെ തീരുമാനം രക്ഷിച്ചത് അവളുടെ ജീവന്‍ തന്നെയാണ്. കൗമാരക്കാലത്ത് കുട്ടികള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ അടുപ്പം കൂട്ടുകാരോടായിരിക്കും. മാതാപിതാക്കളോടു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍വരെ കൂട്ടുകാരോടു പങ്കു വയ്ക്കും. പക്ഷേ അച്ഛനമ്മമാരോടുള്ള ഈ അകലം കൂടുന്നതോടെ ചിലരുടെയെങ്കിലും ജീവിതങ്ങളില്‍ അരക്ഷിതാവസ്ഥകളും വന്നെത്താറുണ്ട്. സ്‌കോട്ട് ജെന്‍കിന്‍സ് എന്ന സ്‌നേഹവാനായ അച്ഛന്‍ തന്റെ പെണ്‍മക്കളിലെ ആ മാറ്റം വളരെ വേഗം തിരിച്ചറിഞ്ഞിരുന്നു. മൂത്ത മകളായ ഹെയ്‌ലിയിലുണ്ടായ അസാധാരണ മാറ്റം അങ്ങനെയാണ് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റയ്ക്ക്ിരിക്കാന്‍ ഇഷ്ടപ്പെട്ട അവള്‍ അമ്മയോടും അച്ഛനോടും ഒന്നും തുറന്നു പറയാത്ത അവസ്ഥയായി, ഈ സാഹചര്യത്തിലാണ് സ്‌കോട്ട് തന്റെ ഭാര്യയോട് മകളുടെ സ്വഭാവത്തിലെ…
Read More