ചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസ് ! ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു; കൊറോണയുടെ വ്യാപനരീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു…

ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഐസ്‌ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം. ചൈനയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഐസ്‌ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീമിന്റെ 2,089 ബോക്സുകള്‍ കമ്പനി നശിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ 4836 ഐസ്‌ക്രീം ബോക്‌സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ…

Read More

കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരികള്‍ക്ക് അടിമ ! സഹോദരിയെ മാതാപിതാക്കള്‍ അമിതമായി സ്‌നേഹിക്കുന്നതായുള്ള തോന്നല്‍ പകയ്ക്കു കാരണമായി;16കാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിനെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലിലെ ആന്‍മേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞു. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ പിതാവ് ബെന്നി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാല്‍ അരീങ്കലിലെ ബെന്നിയുടെ മകള്‍ ആന്‍മേരി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിന് ഒരാഴ്ച മുന്‍പ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. അത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ മഞ്ഞപ്പിത്ത ബാധയുണ്ടെന്ന സംശയത്താല്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു. ഐസ്‌ക്രീം കഴിച്ച ആന്‍മേരിയുടെ പിതാവ് ബെന്നി,…

Read More

ഐസ്‌ക്രീം പ്രേമികളെ കോവിഡ് പ്രേമിക്കുമോ ? ഐസ്‌ക്രീമിലൂടെ കോവിഡ് അതിവേഗം ബാധിക്കുമെന്ന പ്രചാരണത്തിനു പിന്നിലുള്ള വസ്തുത ഇങ്ങനെ…

ഐസ്‌ക്രീം തിന്നുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഐസ്‌ക്രീം പ്രിയരില്‍ കോവിഡ് അതിവേഗം വ്യാപിക്കുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യ സംഘടന തള്ളി. ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാര്‍ത്ഥങ്ങളും കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസേതു ആപ് വഴിയുള്ള വിവരങ്ങള്‍ മാത്രം പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യസേതു ആപ്പിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ തടയുന്നത് അടക്കം ലക്ഷ്യമിട്ടാണ് ആരോഗ്യ സേതു ആപ്പിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്.…

Read More