ലോകം പ്രതീക്ഷിക്കുന്ന അപകടം വിചാരിക്കുന്നതിലും നേരത്തെയെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തറ്റൈ്വസ് ഹിമാനികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. ‘ഡൂംസ്ഡേ ഗ്ലേസിയര്‍’ എന്ന് വിളിക്കപ്പെടുന്ന തൈറ്റ്വസ്, വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. ഇത് ആഗോള സമുദ്രജലം രണ്ടടി ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തൈറ്റ്വസ് വലുപ്പമുള്ളതും അപകടകരമായ തോതില്‍ ഉരുകുന്നതുമാണ്. ഈ ഹിമാനി ഉരുകിയാല്‍ അത് ഏകദേശം രണ്ട് അടി (65 സെ.മീ) സമുദ്രനിരപ്പില്‍ വര്‍ധനവിന് ഇടയാക്കും, ഇതിനകം തന്നെ ലോക സമുദ്രനിരപ്പിന്റെ നാലു ശതമാനം ഓരോ വര്‍ഷവും ഉയരുന്നുണ്ട്. ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ ശക്തി, താപനില, ലവണാംശം, ഓക്സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍. സ്വീഡനിലെ ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫസര്‍…
Read MoreTag: ice melting
ആഗോളതാപനം ലോകത്തിലെ സ്വിറ്റ്സര്‍ലന്‍ഡിനെ അലിയിച്ചു കളയുമോ ? ആല്പ്സിന്റെ മടിത്തട്ടിലുള്ള രാജ്യത്ത് മഞ്ഞുരുകല്‍ അതിരൂക്ഷം; സ്ഥിതിഗതികള്‍ ഇങ്ങനെ…
ലോകത്തിലെ സുന്ദരഭൂമികളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. മഞ്ഞുമൂടിയ ആല്പ്സിന്റെ മടിത്തട്ടില്‍ കഴിയുന്നതാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ആ മനോഹാരിതയ്ക്ക് മുഖ്യകാരണം. മഞ്ഞിലെ സ്കീയിങ്ങിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്ഥാനം. മഞ്ഞുമൂടിയ മലനിരകള്‍ സ്വിസ് ടൂറിസത്തിന്റെ വികസനത്തിനു നല്കുന്ന സഹായം ചെറുതൊന്നുമല്ല. മഞ്ഞില്ലെങ്കില്‍ സ്വിറ്റ്സര്‍ലന്‍ഡില്ല എന്നുതന്നെ പറയാം. ലോകോത്തര സ്കീയിങ് റിസോര്‍ട്ടുകളും മഞ്ഞുമൂടിയ പര്‍വത നിരകളുടെ സുന്ദര കാഴ്ചകളും സ്വിറ്റ്സര്‍ലന്‍ഡിനു നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ വലിയൊരു ഭൂരിപക്ഷം മഞ്ഞും ഉരുകിയില്ലാതായെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷത്തെ സാറ്റലൈറ്റ് ഡേറ്റ പരിശോധിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ മഞ്ഞ് നഷ്ടപ്പെട്ടിരിക്കുന്നതെന്നതാണു ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നത്. ഇതിനു കാരണവും മറ്റൊന്നുമല്ല, ആഗോളതാപനം തന്നെ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ…
Read More