മഞ്ഞുമലകള്‍ എന്നും കണ്ണുകള്‍ക്ക് ആനന്ദദായകമാണ്. കടലിലെ മഞ്ഞുമലകള്‍ സൗന്ദര്യം തുളുമ്പുന്നതാണെങ്കിലും പലപ്പോഴും സമുദ്ര യാത്രികര്‍ക്ക് അപകടങ്ങളും സൃഷ്ടിക്കുന്നു. ഇത്തരമൊരു മഞ്ഞുമലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്തൂപം പോലെ ഉയര്‍ന്നു പൊങ്ങിയ ശേഷം അടര്‍ന്നു കടലിലേക്ക് പതിക്കുന്ന കൂറ്റന്‍ മഞ്ഞുപാളിയുടെ ദൃശ്യം കൗതുകമാകുന്നത്. മഞ്ഞുപാളിക്ക് കടല്‍ ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്. അതുകൊണ്ടാണ് അവ കടല്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നത്. ശുദ്ധജലത്തേക്കാള് സാന്ദ്രത കൂടുതലാണ് കടല്‍ ജലത്തിന്. കടല്‍ ജലത്തിലെ ലവണാംശവും അതിന്റെ സാന്ദ്രത ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇതുമൂലമാണ് കടലിലേക്ക് പതിക്കുന്നതിനു മുമ്പ് മഞ്ഞുപാളി സ്തൂപം പോലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വമായ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
Read MoreTag: iceberg
അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമലകള്‍ കൊണ്ടുവന്ന് ജലക്ഷാമം മാറ്റാന്‍ യുഎഇ വ്യവസായി;സമുദ്രജലം ശുദ്ധീകരിക്കുന്നതിലും ചിലവ് കുറവ്; ഭാവിയില്‍ കുടിവെള്ളത്തിനായി അന്റാര്‍ട്ടിക്കയെ ആശ്രയിക്കേണ്ടി വരുമോ ?
ഒരു ഗതിയും പരഗതിയുമില്ലാതെ വരുമ്പോഴാണ് പലരും സാഹസികമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ലോകത്ത ജലക്ഷാമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമലകള്‍ കൊണ്ടുവന്ന് ജലമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ് യുഎഇ ബിസിനസ്മാനായ അബ്ദുള്ള അല്‍ഷെഹി. ലോകം തന്നെ ജലത്തിന് വേണ്ടി കേഴുമ്പോഴാണ് പുതിയ പരീക്ഷണം. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം മാറ്റുമെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്. ഒരു മഞ്ഞുമല എത്തിക്കാന്‍ കഴിഞ്ഞാല്‍ പത്ത് ലക്ഷം പേര്‍ക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവുമെന്നാണ് അബ്ദുള്ള അല്‍ഷെഹി വിശദീകരിക്കുന്നത്. വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താലാണ് അദ്ദേഹം അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കാന്‍ ആലോചിക്കുന്നത്. താന്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി ചെറിയൊരു മല ആഫ്രിക്കയില്‍ എത്തിച്ച് വെള്ളം ശേഖരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം…
Read Moreമുത്തശ്ശിയെ ഐസ്കട്ടയില്‍ ഇരുത്തിയത് ഫോട്ടോ എടുക്കാനായി ! ഒരു തിരമാല വന്നു പോയിക്കഴിഞ്ഞപ്പോള്‍ മുമ്പില്‍ ഐസുകട്ടയുമില്ല മുത്തശ്ശിയുമില്ല; സംഭവം ഇങ്ങനെ…
ഫോട്ടോ എടുക്കാനായി ഐസ് കട്ടയിലിരുന്ന മുത്തശ്ശിയാണ് താരം. ഐസ് ലന്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ 77കാരിയാണ് കടലില്‍ മുങ്ങിയ ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടത്. സിംഹാസനത്തിന്റെ രൂപത്തിലുളള ഐസ് കട്ടയ്ക്ക് മുകളില്‍ ഇരുന്ന് ചിത്രം പകര്‍ത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ടെക്സാസില്‍ നിന്നുളള ജൂഡിറ്റ് സ്ട്രെങ് ആണ് ജോകുല്‍സാര്‍ലനിലുളള ഡയമണ്ട് ബീച്ചില്‍ കുടുംബസമേതം എത്തിയത്. മകനോട് ചിത്രം എടുക്കാന്‍ ആവശ്യപ്പെട്ടാണ് ജൂഡിറ്റ് സിംഹാസനം പോലുള്ള ഐസ് കട്ടയ്ക്ക് മുകളില്‍ കയറി ഇരുന്നത്. എന്നാല്‍ മകന് ചിത്രം എടുക്കുന്നതിനിടെ ഒരു കൂറ്റന്‍ തിരമാല വരികയും ഇവര്‍ കടലില്‍ മുങ്ങുകയുമായിരുന്നു. ”ഞാന്‍ കയറി ഇരുന്നപ്പോള്‍ സിംഹാസനം കണക്കെയുളള ഐസ് കട്ട ചെറുതായി പൊടിയുന്നുണ്ടായിരുന്നു. പക്ഷെ കൂറ്റന്‍ തിരമാല വന്നപ്പോള്‍ ഞാന്‍ ഇരുന്ന ഐസ് കട്ട അപ്രത്യക്ഷമായി ജൂഡിറ്റ് പറഞ്ഞു.ഐസ് കട്ടയിലെ രാജ്ഞി ആയി ഇരുന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നതായി പിന്നീട് ജൂഡിറ്റ് പറഞ്ഞു. ജൂഡിന്റെ…
Read More