തൊഴില്‍ മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലു ദിവസമായി കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്കാന്ഡിനേവിയന് രാജ്യമായ ഐസ് ലന്‍ഡ്. സംഭവം വന്‍വിജയകരമായതോടെ ബ്രിട്ടനിലും ഇതേ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താന്‍ ആവുകയും ഇതുമൂലം കഴിഞ്ഞുവെന്നാണ് ഇത് വിശകലനം ചെയ്ത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തൊഴിലുടമകള്‍ക്ക് അവരുടെ ഉത്പാദനക്ഷമത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2016 മുതല്‍ 2019 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി വിജയമായതോടെ ഐസ്ലാന്‍ഡിലെ ജോലിക്കാരുടെ 86 ശതമാനവും ഈ പുതിയ രീതിയിലുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് പ്രവൃത്തി സമയം കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ ഐടി കമ്പനി. പുതുതായി ജീവനക്കാരെ ഇവര്‍ നിയമിക്കുന്നത് ആഴ്ച്ചയില്‍ മൂന്നു ദിവസം ജോലിചെയ്യുവാനാണ്. ഈ മൂന്നു ദിവസത്തെ ജോലിയിലൂടെ ആഴ്ച മുഴുവന്‍…
Read More