ലഹരി ഉപയോഗിക്കുന്നവരുടെ അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് ഭരണസമിതിയംഗം ബാബുരാജ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.. എന്നാല്‍ ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ”എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്” ഇടവേള ബാബു പറഞ്ഞു. ”സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും”ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
Read MoreTag: idavela babu
എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് സമ്മതിക്കുന്നു ! പ്രൊഫസര്‍ ബാബുവിന്റെയത്ര പരിജ്ഞാനമുള്ള വ്യക്തിയല്ല താനെന്ന് കെ ബി ഗണേഷ് കുമാര്‍…
താരസംഘടനയായ ‘അമ്മ’ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് കൃത്യമായ മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ അച്ഛനോടൊപ്പം വീട്ടില്‍ വാര്‍ത്ത കണ്ടിരുന്നപ്പോഴാണ് ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുന്നതിനെതിരേ ഗണേഷ് കുമാറും മുകേഷും അമ്മയില്‍ ശബ്ദമുയര്‍ത്തുന്നു എന്ന് കണ്ടത്. അന്ന് ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത എനിക്കെതിരെ ഇല്ലാത്ത കാര്യം മാധ്യമങ്ങളോട് പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ഇടവേള ബാബുവിനോട് ചോദിച്ചു. പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സത്യം പറഞ്ഞുകാണണം. പക്ഷെ വിജയ് ബാബുവിന്റെ കേസല്ല ബിനീഷിന്റേത്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമായിരുന്നു അത്. പക്ഷെ വിജയ്ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിതയായ പെണ്‍കുട്ടിയുടെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്. അതിനിതുവരെ ബാബു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എനിക്കയച്ചു തന്നു. എനിക്ക് ഇംഗ്ലീഷ്…
Read More‘ഒരു അച്ഛനാകില്ല’ എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടാണ് ഇടവേളബാബുവിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് ! തുറന്നടിച്ച് ഷമ്മി തിലകന്…
നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മലയാളത്തിലെ യുവ നടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം പുറത്തു വന്നതോടെ മലയാള സിനിമയില്‍ വന്പൊട്ടിത്തെറികളാണ് ഉടലെടുത്തിരിക്കുന്നത്. വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയിലും പ്രശ്നങ്ങള്‍ നടക്കുകയാണ്. നടിമാരായ മാലാ പാര്‍വ്വതി, ശ്വേതാമേനോന്, കുക്കു പരമേശ്വരന് തുടങ്ങിയവര്‍ അമ്മ പ്രശ്നപരിഹാര സമിയില്‍ നിന്നും രാജി വെച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് എന്നാണ് ഷമ്മി തിലകന് പറയുന്നത്. ഷമ്മി തിലകന് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. ചേട്ടാ വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്…
Read Moreസമയം ഇഷ്ടംപോലെയുണ്ട് ! 60 വയസിനു ശേഷം വിവാഹം കഴിക്കുമെന്ന് ഇടവേള ബാബു; കാരണമായി പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ ക്രോണിക് ബാച്ച്ലറാണ് ഇടവേള ബാബു. കാലങ്ങളായി അമ്മയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുകയാണ് ബാബു. ഇപ്പോള്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ അതിഥിയായി എത്തിയ താരം ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ച് മനസ്സു തുറന്നു. 60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ എന്ന് നടന് ബാലയുമായുള്ള അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നു. ‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. നമ്മള് മാനസികമായി തയാറാവണം. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.’ ‘അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം…
Read More