ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നമാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. 27 വയസ്സുള്ള ദിവസക്കൂലിക്ക് പണിയെടുക്കുന്ന വിനോദ് കുമാറാണ് പിടിയിലായത്. ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വിനോദ് കുമാറില്‍ എത്തിച്ചേരുകയായിരുന്നു. വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ വിനോദ് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി തന്റെ ഭാര്യയും അഞ്ചുവയസ്സുള്ള കുഞ്ഞും അസുഖബാധിതരാണെന്ന് വിനോദ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ദൈവത്തോട് നിരന്തരം പ്രാര്‍ഥിച്ചിട്ടും അവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. അടുത്തിടെ അമ്മായിയും മരിച്ചു. നിരാശയിലാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതെന്ന് യുവാവ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.
Read MoreTag: idol
ജനലഴി വളച്ച് വിഗ്രഹത്തിലെ ആഭരണങ്ങള്‍ കവര്‍ന്നു ! പുറത്തു കടക്കാന്‍ നോക്കിയപ്പോള്‍ ‘ലോക്കായി’;വീഡിയോ വൈറല്‍…
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ കവര്‍ന്ന കള്ളന് പുറത്തു കടക്കാനാവാതെ കുടുങ്ങി. ആഭരണങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. മുപ്പതുകാരനായ പാപ റാവു എന്നയാളാണ് പിടിയിലായത്. ജനലഴികള്‍ വളച്ച് അകത്തു കയറിയ ഇയാള്‍ വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന് സഞ്ചിയിലാക്കി. തുടര്‍ന്ന് തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില്‍ കുടുങ്ങിയ ഇയാള്‍ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതോടെ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു. ചെറിയ ജനലിലൂടെ ക്ഷേത്രത്തിനകത്തേക്ക് കയറിയത് അറിഞ്ഞ് നാട്ടുകാരും അമ്പരന്നു. മദ്യപിക്കുന്നതിനായി പണം കണ്ടെത്താന്‍ ഇയാള്‍ നേരത്തെയും മോഷണം നടത്തിയിരുന്നതായി പോലീസ് പറയുന്നു. വീട്ടില്‍ നിന്ന് പാചതവാതക സിലിണ്ടര്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മോഷണമുതല്‍ പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
Read Moreമോദി തങ്ങള്‍ക്ക് ദൈവമെന്ന് ബിഹാറിലെ ഒരു ഗ്രാമം ! ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്കൊപ്പം മോദിയുടെ പ്രതിമ സ്ഥാപിച്ച് ഗ്രാമീണര്‍…
പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങള്‍ക്ക് ദൈവത്തെപ്പോലെയാണെന്ന് പറഞ്ഞ് ബിഹാറിലെ അനന്ത്പൂരിലെ ഗ്രാമവാസികള്‍ നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചു. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് 500 ഓളം വരുന്ന ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ നാട്ടുകാര്‍ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികള്‍ ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാള്‍ ആഘോഷിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒരു മെറ്റല്‍ റോഡു പോലുമില്ലാതെ അവികസിതമായി കിടന്ന ഗ്രാമമായിരുന്നു ഇത്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഞങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് പതിവായപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രി ആയി രണ്ടു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് റോഡു മാത്രമല്ല വൈദ്യുതിയും…
Read More