പന്നി കര്‍ഷകരെ ആശങ്കയിലാഴ്ത്തി ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കും. പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് ഈ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുക. പനി സ്ഥിരീകരിച്ച ഫാമില്‍ ബാക്കിയുണ്ടായിരുന്ന പന്നികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും അടുത്തിടെ മറ്റ് എവിടെക്ക് എങ്കിലും പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ…
Read MoreTag: idukki
നല്ല ‘നീലച്ചടയന്‍’ ഉണ്ട് എടുക്കട്ടെ ! നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ പിടിയില്‍…
മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയും സിനിമാ മേഖലയില്‍ അസി. ക്യാമറമാനുമായ യുവാവ് എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയില്‍. മുണ്ടക്കയം കരയില്‍ പുത്തന്‍ വീട്ടില്‍ സുെഹെല്‍ സുെലെമാനാ (28 )ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 225 ഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെത്തി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണു സുെഹെലെന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണു പ്രതിയുടെ ശൈലി. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളില്‍ പ്രതി പ്രവര്‍ത്തിച്ചിരുന്നതായാണു വിവരം. കോളജ് വിദ്യാര്‍ഥികള്‍ക്ക് അടക്കം ഇയാള്‍ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണു പ്രതി പിടിയിലായത്. വീട്ടില്‍…
Read Moreപതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു ! ഇടുക്കിയില്‍ ശൈശവ വിവാഹം; കേസെടുക്കാന്‍ നിര്‍ദ്ദേശം…
ഇടുക്കിയില്‍ ഞെട്ടിക്കുന്ന ശൈശവ വിവാഹം. പതിനഞ്ചുകാരിയെ നാല്‍പ്പത്തിയേഴു വയസ്സുള്ള ആള്‍ക്കാണ് വിവാഹം ചെയ്തു നല്‍കിയത്. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് വിവാഹം നടന്നത്. ഇടമലക്കുടിയിലെ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി. വിഷയം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ശൈശവ വിവാഹത്തിന് കേസെടുക്കെടാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്കി. ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുന്‍പും ഇടമലക്കുടിയില്‍ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.
Read Moreവെള്ളം ചോദിച്ചെത്തി വീട്ടിനുള്ളില്‍ കടന്ന് അന്യസംസ്ഥാനത്തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ! യുവാവ് അറസ്റ്റില്‍…
ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…
Read Moreഇടുക്കി യൂദാഗിരിയിലെ ആഭിചാര കേന്ദ്രം നശിപ്പിച്ച് സിപിഎം ! ബലിത്തറകള്‍ പൊളിച്ചു നീക്കി…
ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രം നശിപ്പിച്ച് സിപിഎം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പോലീസ് താക്കീത് വകവെക്കാതെ ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന് എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്. ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പോലീസ് താക്കീത് നല്കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാഴത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു.
Read Moreഇടുക്കിയെ വിടമാട്ടേന്‍ ! ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ വിവിധ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം;ആവശ്യങ്ങള്‍ ഇങ്ങനെ…
മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ മേഖലയില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നു. ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ മാര്‍ച്ചാണ് ഏറ്റവും പുതിയ സംഭവം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍…
Read Moreസഹ്യപർവതത്തിൽ നിന്നും അതിഥിയായി ‘പറക്കും കളർ പാമ്പ്’ ഇടുക്കിയിൽ; പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളുമുള്ള അലങ്കാര പാമ്പിനെ കണ്ടെത്തിയത് അടിമാലിയിൽ; ക്രിസോഫീലീയ ഓർണാട്ടാ എന്ന പമ്പിന്റെ സവിശേഷതകൾ ഇങ്ങനെ…
അടിമാലി: നാട്ടുംപുറത്തു കാണപ്പെടുന്ന സാധാരണ പാന്പുകളെ മാത്രം കണ്ടുപരിചയിച്ച അടിമാലിക്കാർക്ക് കൗതുകമായി “കളർ ഫുൾ’ പാന്പ്. വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന പറക്കാൻ കഴിവുള്ള ക്രിസോഫീലീയ ഓർണാട്ടാ എന്ന പാന്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനിൽനിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ മരങ്ങളിൽ ഒന്നിൽ തൂങ്ങിക്കിടന്നിരുന്ന പാന്പിനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനപാലകരെത്തി പിടികൂടി കാട്ടിൽ തുറന്നുവിട്ടു. പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാന്പാണ് നാഗത്താൻ പാന്പ്. പറക്കും പാന്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയുള്ളതാണ് പാന്പ്. മരംകയറി പാന്പുകളായ ഇവ മുകളിൽനിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാന്പ് എന്നൊരു പേരുകൂടിയുണ്ട്. നാഗത്താൻ പാന്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുന്പലുകളുടെ അരികുകൾ…
Read Moreമഹാരാഷ്ട്രയിലും ഡല്‍ഹിയിലും മാത്രം സമരം നടത്തുന്നതിലേ കിസാന്‍സഭയ്ക്ക് ആവേശമുള്ളൂ ? സിപിഎം ഭരിക്കുന്ന കേരളത്തില്‍ ഇടുക്കിയില്‍ മാത്രം രണ്ട് മാസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് ആറു കര്‍ഷകര്‍; കടംകേറി മുടിഞ്ഞവരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മത്സരിച്ച് ബാങ്കുകളും…
കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ അടിക്കടി കര്‍ഷക മാര്‍ച്ച് നടത്തുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍ സഭ. അവിടുത്തെ ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ സാധിച്ചെടുക്കുന്നുമുണ്ട്. രണ്ടാം ലോങ്മാര്‍ച്ച് കഴിഞ്ഞിടെയാണ് അവസാനിച്ചത്.കഴിഞ്ഞവര്‍ഷം നടന്ന കിസാന്‍ ലോങ്മാര്‍ച്ചിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് രണ്ടാം കിസാന്‍ മാര്‍ച്ചുമായി കര്‍ഷകര്‍ സമരരംഗത്തിറങ്ങിയത്. ഇതോടെ ഉറപ്പുകള്‍ എഴുതി വാങ്ങി സമരം തീര്‍ത്തു. ഇത്തരത്തില്‍ ഹിന്ദി മണ്ണില്‍ ആവേശം നിറയ്ക്കുന്ന കിസാന്‍ സഭ കേരളത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിക്കാര്‍ കുറവായ ഇവിടെയും നിരവധി കര്‍ഷകര്‍ ആത്മഹത്യ മുമ്പില്‍ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്താനോ സമരം ചെയ്യാനോ കിസാന്‍ സഭയ്ക്ക് ആകില്ല. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കര്‍ഷകരുടെ കണ്ണീരിന് വിലയില്ല. ഇതോടെ ഇടുക്കി ആത്മഹത്യയുടെ ജില്ലയായി മാറുകയാണ്. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ…
Read Moreഇടുക്കി കൗമാരക്കാരുടെ ശവപ്പറമ്പാകുന്നുവോ ? കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ജീവനൊടുക്കിയത് 16 വിദ്യാര്‍ഥികള്‍; പിന്നില്‍ സോഷ്യല്‍ മീഡിയയിലെ മരണ ഗ്രൂപ്പുകള്‍ ; കണക്കുകള്‍ ഇങ്ങനെ…
ഇടുക്കി ജില്ല കൗമാരക്കാരുടെ ശവപ്പറമ്പാകുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ 16 വിദ്യാര്‍ഥികളാണ് ജീവനൊരുക്കിയത്. ഇതിന് കാരണം അന്വേഷിക്കുകയാണ് പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2018 ജൂണ്‍ മാസം 1, ജൂലൈ-5, ഓഗസ്റ്റ്-2, സെപ്റ്റംബര്‍-1, ഒക്ടോബര്‍-1, നവംബര്‍-2, ഡിസംബര്‍-2, ഈ വര്‍ഷം ഇന്നലെ വരെ-2 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു സംബന്ധിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ശ്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയകളിലെ മരണഗ്രൂപ്പുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മരണ ഗ്രൂപ്പുകളെ കുറിച്ച് വ്യാപക പരാതികള്‍ ലഭിച്ചതോടെ ജില്ലാ സൈബര്‍ വിഭാഗം…
Read More