തൊടുപുഴ: മഴ ശക്തമായാല്‍ ഇക്കൊല്ലവും ഇടുക്കി അണക്കെട്ട് തുറന്നു വിടേണ്ടി വരുമെന്ന് വിലയിരുത്തല്‍. വേനല്‍ക്കാലത്തുണ്ടാകുന്ന റിക്കാര്‍ഡ് ജലനിരപ്പാണ് ഇക്കുറി അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 16 അടി വെള്ളം അണക്കെട്ടില്‍ കൂടുതലുണ്ട്. ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അണക്കെട്ടില്‍ ഇതേ ജലനിരപ്പ് തുടരുകയും ജൂണ്‍ ആദ്യം മഴ ശക്തമായി അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് സൂചന. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,348 അടിയാണ്. സംഭരണശേഷിയുടെ 45 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ജലനിരപ്പ് 2,332 അടി മാത്രമായിരുന്നു. ലോക്ക്ഡൗണില്‍ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞു. ഇതോടെ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനവും കുറച്ചു. ഡാമില്‍ ജലനിരപ്പ് താഴാതെ നില്‍ക്കുന്നതിനുള്ള പ്രധാന…
Read MoreTag: idukki dam
ഇടുക്കി തുറന്നുവിട്ടപ്പോള്‍ പുറത്തുപോയത് 620 കോടി രൂപയുടെ വൈദ്യുതി ഉണ്ടാക്കാനുള്ള ജലം;കണക്കുകള്‍ ഇങ്ങനെ…
ഇടുക്കി: മഴ കനത്തതോടെ ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിട്ടത് സംഭരണ ശേഷിയുടെ 72.85 ശതമാനം വെള്ളം. അറുനൂറ്റി ഇരുപത് കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെളളം നഷ്ടമായെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇടുക്കിയിലെ ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ചെറുതോണിയിലെ ഷട്ടര്‍ തുറന്ന് പുറത്തേക്ക് വെള്ളം ഒഴുക്കാന്‍ തുടങ്ങിയത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വീതമായിരുന്നു ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീടിത് സെക്കന്റില്‍ 1600 ഘനമീറ്റര്‍ വരെ എത്തി. ജലനിരപ്പ് 2390.98 അടിയിലെത്തിയപ്പോഴാണ് ഷട്ടറുകളെല്ലാം അടച്ചത്. 1996.30 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇടുക്കിയുടെ മൊത്തം സംഭരണ ശേഷി. ഇതില്‍ 536 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത ഡെഡ് സ്റ്റോറേജാണ്. പരമാവധി സംഭരണ ശേഷിയില്‍ 1459.50 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയുന്നത്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ 1063.26 ദശലക്ഷം ഘനമീറ്റര്‍…
Read Moreകാഴ്ചക്കാര്‍ എന്നുമുണ്ടായിരുന്നു ! 1981ല്‍ ഡാം തുറന്നുവിടുന്നതു കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; 1992ല്‍ തുറന്നുവിട്ടതിനു ശേഷം പെരിയാറിന്റെ തീരത്ത് നടന്നത് വന്‍തോതിലുള്ള കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും…
ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ ജാഗ്രതാ നിര്‍ദേശം വന്നതോടെ പെരിയാറിന്റെ തീരങ്ങളില്‍ ആശങ്ക വ്യാപിക്കുകയായിരുന്നു. വെളളം തുറന്നുവിട്ടാല്‍ ചെറുതോണിയാറിന്റെ ഇരുകരകളിലും പെരിയാറിന്റെ തീരത്തു കരിമണല്‍ വൈദ്യുതി നിലയം വരെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും നാശനഷ്ടങ്ങളുണ്ടാകും. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ചേര്‍ന്നതാണു ഇടുക്കി പദ്ധതി. ഈ മൂന്ന് അണക്കെട്ടുകള്‍ക്കുമായി ഒറ്റ ജലസംഭരണിയാണുളളത്. സമുദ്രനിരപ്പില്‍ നിന്ന് 2403 അടിയാണ് സംഭരണിയുടെ പരമാവധി ശേഷി. ജലനിരപ്പുയര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് കാണിച്ച് റവന്യൂവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കെഎസ്ഇബി ഉത്തരവാദികളായിരിക്കില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഡാം തുറക്കുന്നത് കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നത്.…
Read Moreഇടുക്കി ഡാം തുറന്നാല്‍ ഞൊടിയിടയില്‍ വെള്ളത്തിനടിയിലാവുന്നത് ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ! കണക്കുകള്‍ ഇങ്ങനെ…
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാല്‍ ക്ഷണനേരത്തിനുള്ളില്‍ വെള്ളത്തിനടിയിലാവുക ആയിരക്കണക്കിന് കെട്ടിടങ്ങളെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്കൂള്‍ കെട്ടിടങ്ങളുമെല്ലാം പട്ടികയിലുണ്ട്. ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ലാത്തതിനാല്‍ അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നാല്‍ വെള്ളം ആദ്യം ഒഴുകിയെത്തുന്നത് ചെറുതോണി പുഴയിലേക്കും പിന്നീട് പെരിയാറിലേക്കുമാണ്. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ 2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിവിധ ഉപഗ്രഹങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങളും ഗൂഗിളില്‍ നിന്നു ലഭിച്ച വിവരങ്ങളും കോര്‍ത്തിണക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഗ്രഹങ്ങളില്‍ നിന്നു ലഭിച്ച വ്യക്തതയേറിയ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തയത്. വേള്‍ഡ് വ്യൂ, ഐക്കനോസ്, സ്പോട്ട് എന്ന ഉപഗ്രഹങ്ങളില്‍ നിന്നുമാണ് പ്രധാനമായും ചിത്രങ്ങളെടുക്കുന്നത്. എന്നാല്‍, ഇടുക്കിയിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ജില്ലയിലെ എല്ലാ ഭാഗത്തും ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാകില്ല. മേഘങ്ങള്‍…
Read More