സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്(ഐ.ഇ.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022ലെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. ഐ.ഇ.പി തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഐ.ഇ.പി വ്യക്തമാക്കി. പട്ടിക വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് ഐഇപി ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ഖ്വയ്ദയും ലഷ്കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. അതേസമയം, റിപ്പോര്‍ട്ട് തള്ളി സി.പി.ഐ നേതൃത്വം രംഗത്തെത്തി.…
Read More