തിരുവനന്തപുരം: സാങ്കേതിക രംഗത്തെ വളർച്ച സിനിമയ്ക്കു ഗുണപരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പഴയ ശൈലിയിലുള്ള സിനിമാ നിർമാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതിൽ അർഥമില്ല. സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങൾ നിർമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽസ് ഇൻ സ്ട്രീമിംഗ് ടൈംസ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ടു മറക്കുന്ന ടെലിവിഷൻ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണ്. സിനിമ അഭ്രപാളിയിൽ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മേളയില്‍ ഇന്ന് 52 സിനിമകൾ തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് കാഴ്ചയുടെ വൈവിധ്യങ്ങളുമായി 52 സിനിമകൾ. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്ഡ് ബൈ സെൻസറും പ്രേക്ഷകരുടെ ആവശ്യപ്രകാരം പുന:പ്രദർശനം നടത്തുന്ന നോ ഫാദേഴ്സ് ഇൻ കാശ്മീരും ആണ് ഇതിൽ പ്രധാനം. രാത്രി 8:30 ന് നിശാഗന്ധിയിലാണ്…
Read MoreTag: iffk-2019
കേരള രാജ്യാന്തര ചലച്ചിത്രമേള ; മത്സര ചിത്രങ്ങളുടെ പ്രദർശനം ഇന്നു മുതൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ മൂന്നും ധന്യ തിയറ്ററിൽ ഒരു ചിത്രവുമാണ് ഇന്ന് പ്രദർശനത്തിനുള്ളത്. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ്, മൈക്കൽ ഇന്നസ് ചിത്രം ഫിലാസ് ചൈൽഡ്, അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറിൽ പ്രദർശിപ്പിക്കുക. ധന്യ തിയറ്ററിൽ ഉച്ചയ്ക്ക് മൂന്നിന് ജാപ്പനീസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്റ്റേയ്സ് ദി സെയിം എന്ന ചിത്രവും പ്രദർശിപ്പിക്കും. ഒരു അനാഥ പെണ്‍കുട്ടിയുടെ കടന്നുവരവോടെ ടോയ്ച്ചി എന്ന കടത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം. കാൽപ്പന്ത് മാന്ത്രികന്റെ ജീവിത കഥ “ഡീഗോ മറഡോണ’ തിരുവനന്തപുരം: രാജ്യാന്തര…
Read More