തൃശൂർ: പന്ത്രണ്ടാമത് അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള (ഇറ്റ്ഫോക്ക്) ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ ആരംഭിക്കും.ഇറ്റ്ഫോക് ഒൗദ്യോഗിക വെബ്സൈറ്റ് ആയ thetarefeisvtalkerala.com ലൂടെ ആയിരിക്കും ഓണ്‍ലൈൻ ടിക്കറ്റുകൾ ലഭിക്കുക. കൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനു അര മണിക്കൂർ മുൻപ് ബോക്സ് ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും. ഇമാജിനിങ് കമ്മ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ പ്രമേയം. ജനുവരി 20 മുതൽ 29 വരെ പത്തുദിവസങ്ങളിലായി സംഗീത നാടക അക്കാദമിയിൽ നടക്കുന്ന ഇറ്റ്ഫോക് 2020 ൽ 19 നാടകങ്ങൾ അരങ്ങേറും. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യു.കെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായിഏഴു നാടകങ്ങളാണുള്ളത്. ദേശീയ വിഭാഗത്തിൽ ബാഗ്ലൂർ, ഹൈദ്രബാദ്, ഭോപ്പാൽ, ഗോവ, ജയ്പ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുണ്ട്. ആറു മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്. സംവിധായകനും പെർഫോമൻസ് മേക്കറും ഇന്റർമീഡിയ ആർട്ടിസ്റ്റുമായ അമിതേഷ്…
Read More