ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന ഒടുവില്‍ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറുകയായിരുന്നു. സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി സുരേന്ദര്‍ മെഹ്റ അറിയിച്ചു.
Read More