മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ ഐ.ജി: ജി. ലക്ഷ്മണ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. മോന്സന് നടത്തിയ തട്ടിപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മോന്സന് മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്കിയതു സ്വാഭാവിക നടപടിയാണെന്നും ന്യായീകരിച്ചു. മോന്സന് മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി: ജി. ലക്ഷ്മണ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളില്‍ ഐ.ജി: ജി. ലക്ഷ്മണ്, മുന്‍ ഡി.ഐ.ജി: എസ്. സുരേന്ദ്രന്, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്, മുന്‍ സി.ഐ: പി.…
Read MoreTag: IG
പണിപാളുമെന്നു മനസിലായപ്പോള്‍ ദിലീപ് ദുബായിലേക്കു കടക്കാന്‍ ശ്രമിച്ചു; താരത്തിന്റെ തന്ത്രം പൊളിച്ചടുക്കിയത് ഐജി ദിനേന്ദ്ര കശ്യപ്; മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്
കൊച്ചി: കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ഉറപ്പായതോടെ ദിലീപ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.മുമ്പ് ചോദ്യം ചെയ്തപ്പോള്‍ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടന് ഇന്ത്യവിട്ടാല്‍ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം മുമ്പില്‍ കണ്ട് കളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് അക്ഷരാര്‍ഥത്തില്‍ ദിലീപിനെ അടപടലം കുരുക്കുകയായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് യഥാര്‍ഥത്തില്‍ ദിലീപിന് വിനയായത്. പള്‍സറുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നെന്നത് ആര്‍ക്കും അറിയാമെന്നിരിക്കെയും ദിലീപ് കള്ളം പറഞ്ഞു. ഇത് അപ്പാടെ പൊളിയുകയും ചെയ്തു. ദിലീപിനെ കുടുക്കാന്‍ നിര്‍ണായകമായത് ദിലീപ് ലോക്നാഥ് ബെഹ്റയ്ക്കു നല്കിയ പരാതിയായിരുന്നു.പള്‍സര്‍…
Read More