മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറാണെന്നു പറഞ്ഞ് വനിതാ ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ല്‍ പ്രഭാകരന് ഡോ. ഷണ്മുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു. 2019-ല്‍ മറ്റൊരു സ്ത്രീയെ പ്രഭാകരന് വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെ പ്രഭാകരന് വനിതാ ഡോക്ടറെ വിവാഹം കഴിച്ചത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരന് മയൂരിയെ അറിയിച്ചത്. ഐഐടി പ്രൊഫസര്‍ എന്നു കേട്ടതോടെ മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനല്‍കി. 110 പവന് സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞശേഷം പ്രഭാകരന് എല്ലാദിവസവും രാവിലെ വീട്ടില്‍നിന്നിറങ്ങും. വൈകീട്ടുമാത്രമേ…
Read MoreTag: IIT
പ്രമേഹരോഗികള്‍ക്ക് പ്രത്യാശ പകരുന്ന വാര്‍ത്ത ! പുതിയ ചികിത്സാ രീതിയ്ക്ക് ഉപകരിക്കുന്ന പുതിയ മരുന്ന് കണ്ടെത്തി ഐഐടി ഗവേഷകര്‍…
കടുത്ത പ്രമേഹമുള്ളവരെ സംബന്ധിച്ച് പ്രധാനമായ കാര്യമാണ് ഇന്‍സുലിന്‍ ചികിത്സ. എന്നാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ഒരു മരുന്നിന്റെ തന്മാത്ര കണ്ടെത്തിയിരിക്കുകയാണ് ഐഐടി മാണ്ഡിയിലെ ഗവേഷകര്‍ എന്ന വാര്‍ത്ത പ്രത്യാശ പകരുകയാണ്. പികെ2 എന്ന് വിളിക്കപ്പെടുന്ന തന്മാത്രയ്ക്ക് പാന്‍ക്രിയാസ് വഴി ഇന്‍സുലിന്‍ പ്രകാശനം ചെയ്യാന്‍ കഴിയുമെന്നും പ്രമേഹത്തിന് വായിലൂടെ നല്കുന്ന മരുന്നായി ഇത് ഉപയോഗിക്കാമെന്നും ഐഐടി മാണ്ഡി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനോടുള്ള പ്രതികരണമായി പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ മതിയായ ഇന്‍സുലിന്‍ റിലീസ് ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ പ്രകാശനത്തില്‍ പല സങ്കീര്‍ണ്ണമായ ജൈവ രാസ പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്നു. അത്തരം ഒരു പ്രക്രിയയില്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജിഎല്‍പിവണ്‍ആര്‍ എന്ന പ്രോട്ടീന്‍ ഘടനകള്‍ ഉള്‍പ്പെടുന്നു.…
Read Moreഇനി കോവിഡ് പരിശോധനാ ഫലം വെറും 45 മിനിറ്റിനുള്ളില്‍ ! ഐഐടി വികസിപ്പിച്ച ‘കൊവിറാപ്’ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം…
ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് കോവിഡ് ടെസ്റ്റിംഗിനായി നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്.ടി.പി.സി.ആര് പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആര്.ടി.പി.സി.ആര് ഫലം ലഭിക്കാന്‍ വന്‍ നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെയെടുക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കി ഉടന്‍ തന്നെ സാമ്പിള്‍ ഫലം ലഭിക്കാനുളള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്പൂര്‍. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്. ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസര്‍ സുമന് ചക്രബര്‍ത്തി, ഡോക്ടര്‍ ആരിന്ധം മൊണ്ടാള്‍ എന്നിവര്‍ നേതൃത്വം നല്കുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേര്‍ട്ടണ്‍ ഹോള്‍ഡിംഗ്സ് എന്നിവര്‍ക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. വി.കെ തിവാരി പറയുന്നത്.…
Read More