കുമളി:പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി ഇലവീഴാപൂഞ്ചിറയില്‍ 23 ദിവസം ത്രില്ലിംഗ് വനവാസം നയിച്ച മേലുകാവ് സ്വദേശി അപ്പുക്കുട്ടന്‍ എന്നറിയപ്പെടുന്ന ജോര്‍ജ്ജ് നിസ്സാരപുള്ളിയല്ല. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പുക്കിളി വലയിലാക്കി കാര്യം സാധിച്ചത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും നിയമ നടപടിയില്‍ നിന്നും പിന്മാറിയത് രക്ഷയായി. പരാതി അന്വേഷിച്ചതിന്റെ പേരില്‍ മാതാവ് എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നല്‍കിയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി. ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്‍ക്കിടയില്‍…
Read More