സ്വാഗതം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ ഗായികയാണ് മിനി ജോസഫ് എന്ന മിന് മിനി. മിനിയുടെ ശബ്ദം മാധുര്യം തിരിച്ചറിഞ്ഞ ഗായകന് ജയചന്ദ്രന് ഇളയരാജയോട് മിനിയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. അങ്ങനെ 1991 ല്‍ മിനിയും അച്ഛനും ഇളയരാജയെ കാണാനായി ചെന്നു. ഒരു കീര്‍ത്തനം ആലപിക്കാനാണ് മിനിയോട് ആദ്യം ഇളയരാജ ആവശ്യപ്പെട്ടത്. പക്ഷേ കീര്‍ത്തനം അറിയില്ല എന്ന് മിനി പറഞ്ഞതോടെ ഇഷ്ടമുള്ള പാട്ട് പാടാനായി നിര്‍ദ്ദേശം. ആദ്യഗാനം കേട്ട് കഴിഞ്ഞപ്പോള്‍ മറ്റൊന്ന് കൂടി പാടാന്‍ ഇളയരാജ മിനിയോട് ആവശ്യപ്പെട്ടു. മിനിയുടെ സ്വരമാധുര്യം അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി.അതേ ദിവസം തന്നെ ഇളയരാജ മിനിയെ കൊണ്ട് ‘ മീര ‘ എന്ന തമിഴ് ചിത്രത്തിലെ പാട്ടു പാടിക്കുകയും ചെയ്തു. മിനി ജോസഫ് എന്ന പേര് മാറ്റി തമിഴ് ചുവ ഉള്ള ‘ മിന് മിനി ‘ എന്ന പേര് സമ്മാനിച്ചതും…
Read MoreTag: ilayaraja
മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് പണം നല്‍കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എന്റെ പാട്ടുകള്‍ക്ക് പണം നല്‍കുന്നില്ല; തന്റെ പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ
ചെന്നൈ: തന്റെ ഗാനങ്ങള്‍ ഗായകര്‍ സ്റ്റേജ്‌ഷോയില്‍ പാടുന്നതിനു മുമ്പ് തന്റെ അനുവാദം വാങ്ങണമെന്ന് പറഞ്ഞ സംഗീതസാമ്രാട്ട് ഇളയരാജയുടെ വാദം വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദവുമായി ഇളയരാജ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്നു നീക്കണമെന്ന് ഇളയരാജയുടെ ആവശ്യപ്പെട്ടിരിക്കുകയാണ്. അനുവാദം കൂടാതെയാണു സ്മ്യൂളില്‍ തന്റെ ഗാനങ്ങളുടെ കരോക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പകര്‍പ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇ-മെയിലില്‍ പറയുന്നു. യുഎസ് കമ്പനിയാണു സ്മ്യൂള്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതു സൗജന്യമല്ലെന്നും പാടുന്നവരില്‍ നിന്നു പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്റ് ഇ. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ”മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് അവര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്കു നല്‍കുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും”- പ്രദീപ്കുമാര്‍ പറഞ്ഞു. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഗാനമേളകളില്‍ പാടാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന്…
Read More