ഒരു സമയത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മൈഥിലി. എന്നാല്‍ ചില വിവാദങ്ങളില്‍ പെട്ടതിനെത്തുടര്‍ന്ന് നടി കഴിഞ്ഞ കുറേ നാളായി സിനിമയില്‍ അത്ര സജീവമല്ല. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം നടന്നത്. ഇതിനെതിരേയും വിമര്‍ശനവുമായി ചിലര്‍ രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കുകയാണ് മൈഥിലി. ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ടെന്നാണ് മൈഥിലിയിപ്പോള് പറയുന്നത്. പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീര്‍ക്കേണ്ടി വരുമെന്നും മൈഥിലി പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുന്‍പ്, തന്റെ പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ വരെ പഴികേള്‍ക്കേണ്ടി വരികയാണെന്നും താരം പറഞ്ഞു. കേസുമായി മുന്നോട്ടുപോയ കാര്യത്തെക്കുറിച്ചും മൈഥിലി പറയുന്നുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തന്നെ ഉപദ്രവിച്ചത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’…
Read MoreTag: illegal
കാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…
അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…
Read Moreകേരളം സുരക്ഷിത താവളം ! പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് സൂചന…
കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടി കയറുന്നതായി സൂചന. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് കേരളം സുരക്ഷിത സംസ്ഥാന എന്നു കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം അഭയാര്‍ഥികളും കേരളത്തിലേക്ക് വരുന്നത് എന്നാണ് വിവരം. വടക്കന്‍ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അസമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്ളാദേശില്‍ നിന്നും എത്തിയവരാണ്. അസമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 134 കിലോമീറ്റര്‍ മാറിയാണ് പുതിയ ക്യാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ ഇവര്‍ക്കിടയിലേക്കാണ് പൗരത്വപട്ടികയില്‍ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി…
Read Moreഇങ്ങനെയൊരു അധ്യാപകനെ കിട്ടാന്‍ സുകൃതം ചെയ്യണം ! കഴിഞ്ഞ പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഓഫീസിലിരുന്ന് എഴുതിയ അധ്യാപകനും സഹഅധ്യാപകരും കുടുങ്ങി; കാസര്‍ഗോട്ട് നടന്നത് പൊറുക്കാനാവാത്ത തെറ്റ്…
തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഓഫീസിലിരുന്ന് പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനും സസ്പെന്ഷന്.കാസര്‍ഗോഡ് നീലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. െഫെസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് എന്നിവരെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെ കേസെടുക്കുന്നതിനു പോലീസില്‍ പരാതി നല്‍കും. പരീക്ഷാച്ചുമതലയുണ്ടായിരുന്ന നിഷാദ് വി. മുഹമ്മദ് രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസുകളില്‍ 32 എണ്ണത്തില്‍ തിരുത്തിയെഴുതിയതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഡയറക്ടര്‍ ഹിയറിങ് നടത്തുകയായിരുന്നു. രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്നാണ് അദ്ദേഹം എഴുതിയത്. മൂല്യനിര്‍ണയത്തിനിടെ…
Read Moreനോ പ്രോബ്ലം… അതൊന്നും എനിക്കൊരു പ്രശ്നമേയല്ല ! കാമുകന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞിട്ടും അയാളുടെ ഒപ്പം പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് കാമുകി; കോടതിയില്‍ നടന്ന സംഭവം ഇങ്ങനെ…
ജയ്പുര്‍:കാമുകന് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെങ്കിലും തനിക്ക് അതൊരു പ്രശ്നവുമില്ലെന്നും അയാളുടെ ഒപ്പം പോയാല്‍ മതിയെന്നും കട്ടായം പറഞ്ഞ് കാമുകി. ഒടുവില്‍ കാമുകനോടൊപ്പം പോകാന്‍ യുവതിക്ക് രാജസ്ഥാന് കോടതി അനുമതി നല്കി. യുവതിയുടെ വീട്ടുകാര്‍ അന്യായമായി തടങ്കില്‍വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കിയതോടെയാണ് കാമുകിയ്ക്ക് ആശ്വാസമായത്. മൊയ്നുദ്ദീന് അബ്ബാസി എന്നയാളാണ് പരാതിക്കാരന്. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സോണി(23)നെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്ട്രേഷന് ഓഫീസില്‍ വച്ചായിരുന്നു വിവാഹമെന്നും എന്നാല്‍ സോണിയെ കുടുബം തടവില്‍ വെച്ചിരിക്കുകയാണെന്നും ആണ് അബ്ബാസിയുടെ പരാതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയ…
Read More