കണ്ണൂര്‍: കേരളാ സര്‍ക്കാരിന് തലവേദനയാകുന്ന അനധികൃത നിയമന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന യോഗാ പരിശീലകരുടെ നിയമനമാണ് പുതിയ വിവാദത്തിനാധാരം. അംഗീകൃത യോഗ്യതയുള്ളവരെ ഒഴിവാക്കി സ്പോട്സ് കൗണ്‍സിലിന്റെ യോഗാ സര്‍ട്ടിഫിക്കറ്റുകാരെ പരിശീലകരായി നിയമിക്കുന്നുവെന്നാണ്് പുതിയ ആരോപണം. ആറ് ദിവസത്തെ യോഗാപരിശീലന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കു പോലും ഇതുവഴി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പരിശീലകരായി നിയമനം ലഭിച്ചിട്ടുണ്ട്. ആധികാരികതയില്ലാത്ത ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ വഴിയുള്ള പിന്തുണയും നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അംഗീകൃത സര്‍വ്വകലാശാലകളും അവയുടെ കീഴിലുള്ള സ്ഥാപനങ്ങളും നടത്തി വരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സു മുതല്‍ ഡിപ്ലോമയും പി.ജി. ഡിപ്ലോമയും. എം. എസ്. സി, പി.എച്ച്.ഡി യോഗ്യത നേടിയവരും നിലനില്ക്കവേയാണ് ഇത്തരമൊരു നിയമനം നടന്നു പോന്നത്. സര്‍ക്കാറിന്റേയും ഭരണ കക്ഷിയുടേയും ഒത്താശയോടെയാണ് ഇത്തരമൊരു നിയമനം നടന്നു വരുന്നതെന്ന് കേരളാ യോഗാ ടീച്ചേഴ്സ്…
Read More