കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തട്ടിക്കളയാന്‍ ഭാര്യയുടെ പദ്ധതി ! ബീച്ചിലെത്തി കണ്ണുപൊത്തിക്കളിയെന്നു പറഞ്ഞ് ഭര്‍ത്താവിന്റെ കണ്ണുകെട്ടി; പിന്നീടു നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയായ അനിതയാണ് അറസ്റ്റിലായത്. അനിതയും ഭര്‍ത്താവ് ജഗനും ചേര്‍ന്ന് അനിതയുടെ ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എംസിഎ ബിരുദധാരിയായ അനിതയും ജഗനും കോളേജ് കാലം മുതലേ അടുപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കതിരവനുമായുള്ള വിവാഹത്തിന് അനിതയ്ക്ക് സമ്മതം മൂളേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാന്‍ അനിത തീരുമാനിക്കുന്നത്. നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവനെ കൊല്ലാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി നടക്കാതെ വന്നതിനെത്തുടര്‍ന്നാണ്. മറ്റൊരു പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് അനിത കതിരവനെയും കൂട്ടി ബിച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാനായി കതിരവന്റെ ഫോണും…

Read More

പാരയായത് സൗഹൃദം; ആതിര ഒളിച്ചോടിയത് ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിന്റെ കൂടെ; കൊടുവള്ളി ഒളിച്ചോട്ട നായികയെ അറസ്റ്റു ചെയ്തപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

താമരശ്ശേരി: ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൊടുവള്ളി പോലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെയും കാമുകനെയും അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതി ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മല്‍ ലിജിന്‍ ദാസ്(28), എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് ഞായറാഴ്ച രാത്രി കൊടുവള്ളി എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഈ മാസം പത്തിനാണ് ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഈ മാസം 13ന് വൈകിട്ടോടെ കുട്ടിയെ പാലക്കാട് മലബാര്‍ ഗോള്‍ഡ് ജൂവലറിയില്‍ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പാലക്കാട് സൗത്ത്…

Read More