ചിക്കന്‍ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചതിനെത്തുടര്‍ന്ന് തന്റെ ശരീരത്തില്‍ നിന്ന് കൊറോണ വൈറസ് പമ്പ കടന്നെന്ന് അവകാശപ്പെട്ട് ഡോക്ടര്‍. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടനിലുളള സീനിയര്‍ ഡോക്ടറാണ് തന്റെ അസുഖം ഭേദമായതായി വെളിപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് ഡോക്ടറില്‍ കൊറോണ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയര്‍ ജെറാഡ് പറയുന്നു. ദീര്‍ഘദൂരം വിമാനത്തില്‍ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് റോയല്‍ കോളജിലെ ജിപി വിഭാഗം മുന്‍ മേധാവി കൂടിയായ ക്ലെയര്‍ ജെറാഡ് വിവരിക്കുന്നു. പിന്നീട് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വര്‍ധനയും ഉണ്ടായതോടെ ഇവര്‍ വീട്ടില്‍ വിശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലോക്കല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് തന്റെ അനുഭവകഥ തുറന്ന് പറയുന്നതിനിടെ ക്ലെയര്‍ ജെറാഡ്…
Read More