അച്ഛന് കാന്‍സര്‍ ആണെന്നു തിരിച്ചറിയപ്പെട്ടപ്പോള്‍ ഇല്‍മ അഫ്രോസിന് പ്രായം 14 മാത്രമായിരുന്നു.അച്ഛന്റെ മരണശേഷം അവളെയും 12 വയസുള്ള സഹോദരനെയും വളര്‍ത്താന്‍ അമ്മ സുഹൈല പര്‍വീണ്‍ ഏറെ പാടുപെട്ടു.സാധാരണ എല്ലാവരും ഒരു പ്രായമാകുമ്പോള്‍ സ്ത്രീധനവും കൊടുത്ത് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്ന പതിവു തെറ്റിച്ച വ്യക്തിയായിരുന്നു അവര്‍.പകരം, അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. നാട്ടിലെ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അവള്‍ പ്രശസ്തമായ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ ഫിലോസഫിയില്‍ ബിരുദത്തിന് പ്രവേശനം നേടി. ‘തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു അത്. പ്രൊഫസര്‍മാര്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമിനും അപ്പുറത്തേക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഓരോരുത്തരെയും അവരവരുടെ ചിന്താശേഷിയെ വളര്‍ത്താന്‍ കഴിഞ്ഞു’ ഇല്‍മ പറയുന്നു. ആ സമയത്താണ് ഇല്‍മയുടെ മനസ്സില്‍ ‘സിവില്‍ സര്‍വീസ്’ എന്ന ആഗ്രഹം മുള പൊട്ടുന്നത്. ഫിലോസഫിയുടെ ആഴങ്ങളിലേക്കുള്ള യാത്രയും അവിടെ തുടങ്ങി. ഗാന്ധിജിയെ കുറിച്ചും മറ്റും ആഴത്തില്‍ അറിവ് നേടി.…
Read More