നിര്‍വചിക്കാനാവാത്ത വാക്ക്! അമ്മ ഞങ്ങളെ വളര്‍ത്തിയതിങ്ങനെ; മാതൃദിനത്തില്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഐ എം വിജയന്‍

നിര്‍വചനം കൊടുക്കാന്‍ സാധിക്കാത്ത ഒരേയൊരു വാക്കേ ലോകത്തിലുള്ളു. ആ വാക്കാണ് അമ്മ. ലോകമാതൃദിനമാഘോഷിച്ച അവസരത്തിലാണ് ചില ആളുകളെങ്കിലും ഈ സത്യം തിരിച്ചറിഞ്ഞത്. ഈ വര്‍ഷവും മേയ് 14 ന് ലോകം മാതൃദിനം ആഘോഷിച്ചു. പ്രത്യേകിച്ച് സമൂഹമാദ്ധ്യമങ്ങള്‍. ഭൂരുഭാഗം ആളുകളും തങ്ങളുടെ അമ്മമാരുടെ ഒപ്പമുള്ള ചിത്രങ്ങളും അവരെക്കുറിച്ചുള്ള നല്ല വാക്കുകളും കൊണ്ട് തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകള്‍ നിറച്ചു. ഇത്തരത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനും ഫേസ്ബുക്ക് പേജിലൂടെ തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയുണ്ടായി. കണ്ണുനീരിന്റെ നനവോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല എന്നതാണ് ഈ പോസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.. ‘സ്‌കൂളില്‍ പഠിക്കുന്ന കാലം. അമ്മ വീടുകള്‍തോറും കയറിയിറങ്ങി കുപ്പിയും പാട്ടയുമൊക്കെ പെറുക്കി പട്ടാളം മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കും. ആ വരുമാനം കൊണ്ടാണ് ജീവിതം. ഉച്ചക്ക് തേക്കിന്‍കാട് മൈതാനത്തു ‘അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നതുകാണാം. എല്ലാം വിറ്റു അമ്മയെത്താന്‍…

Read More