സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനെ ആഗോളതലത്തില്‍ കൂടുതല്‍ നാണക്കെടുത്തുന്ന ഒരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. പിടിഐ പുറത്തു വിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യാന്തര നാണയനിധി(ഐഎംഎഫ്)യില്‍ നിന്ന് ഏറ്റവുമധികം പണം കടമെടുത്ത നാലാമത്തെ രാജ്യമായി പാക്കിസ്ഥാന് മാറിയിരിക്കുകയാണ്. വരുന്ന ഒമ്പതു മാസങ്ങള്‍ക്കിടയില്‍ ഐഎംഎഫില്‍ നിന്ന് മൂന്ന് ബില്യണ്‍ യുഎസ്ഡോളര്‍ കൂടി പാക്കിസ്ഥാന് കടമെടുക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന് ഈ തുക നല്കുന്ന കാര്യം ഐഎംഎഫ് ബോര്‍ഡിന്റെ പരിഗണനയിലാണ്. ഈ വര്‍ഷം മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഐഎംഎഫിന്റെ കടക്കാരില്‍ അഞ്ചാം സ്ഥാനമായിരുന്നു പാക്കിസ്ഥാന്. എന്നാല്‍ ഇപ്പോള്‍ കടമെടുക്കാനിരിക്കുന്ന മൂന്ന് ബില്യണ്‍ ഡോളര്‍ പാക്കിസ്ഥാനെ നാലാം സ്ഥാനത്തേക്കുയര്‍ത്തും. 46 ബില്യണ്‍ ഡോളര്‍ കടമുള്ള അര്‍ജന്റീനയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 18 ബില്യണ്‍ ഡോളറുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും യുദ്ധം തകര്‍ത്ത യുക്രൈന് 12.2 ബില്യണ്‍ ഡോളറുമായി മൂന്നാമതും ഉണ്ട്. പുതിയ…
Read MoreTag: IMF
2023ല്‍ ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ പോകുന്നത് ഇന്ത്യയെന്ന് ഐഎംഎഫ് ! വിലയിരുത്തലുകള്‍ ഇങ്ങനെ…
ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ്. തൊട്ട് അയല്‍രാജ്യമായ നില്‍ക്കക്കള്ളിയില്ലാതെ അമേരിക്കയ്ക്കും ഐഎംഎഫിനും മുന്നില്‍ കൈനീട്ടിയിരിക്കയാണ്. ഈ പരിതസ്ഥിതികള്ക്കിടെയും പിടിച്ചു നില്ക്കുന്ന മുഖ്യരാജ്യം ഇന്ത്യയാണ്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) വ്യക്തമാക്കി. അതേസമയം മറ്റു ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ നില മെച്ചമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ലോക സമ്പദ്വ്യവസ്ഥയില് വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നു. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ സാമ്പത്തിക തളര്‍ച്ച കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി. മാര്‍ച്ച് 31ന്…
Read Moreപുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടും; വിപണി സാധ്യത വിശാലമാക്കും; ഗീതാ ഗോപിനാഥ് പറയുന്നതിങ്ങനെ…
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടുമെന്ന് ഐഎംഎഫ്(അന്താരാഷ്ട്രനാണയനിധി) മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ ദുര്‍ബലരായ കൃഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷാവലയമൊരുക്കേണ്ടതുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു.അടിസ്ഥാനസൗകര്യങ്ങളിലടക്കം ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങള്‍ അനിവാര്യമാണ്. പുതിയ നിയമങ്ങള്‍ വിപണനത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. കൃഷിക്കാരുടെ വിപണിസാധ്യത വിശാലമാക്കുന്നതാണിത്. നികുതിയടയ്ക്കാതെ ചന്തകള്‍ക്കുപുറമെ രാജ്യത്തെവിടെ വേണമെങ്കിലും ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ഏതൊരു പരിഷ്കാരം നടപ്പാക്കുന്നതിനും പരിവര്ത്തനച്ചെലവുകള് ആവശ്യമുണ്ട്. ഇത് ദുര്‍ബലരായ കര്‍ഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഈ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
Read Moreലോകത്ത് വരാന്‍ പോകുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യം ! അമേരിക്കയിലും ബ്രിട്ടനിലും സ്ഥിതി അതിരൂക്ഷമാകും; സാമ്പത്തിക തളര്‍ച്ച ഏറ്റവും കുറവ് അനുഭവപ്പെടുക ഇന്ത്യയില്‍; ഐഎംഎഫിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ…
കോവിഡ് 19 ലോകത്ത് നാശം വിതച്ച് മുന്നേറുമ്പോള്‍ ലോകം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. ഈ അന്തക വൈറസ് ബാധയുണ്ടാകുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു. മാത്രമല്ല, 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നും പ്രവചിച്ചിരുന്നു. അതായത്, ഒരു നല്ല ഭാവിയായിരുന്നു ഭൂമിയില്‍ മനുഷ്യനെ കാത്തിരുന്നത്. എന്നാല്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്തെറിയുകയാണ് കോവിഡ് എന്ന മഹാമാരി. ഇതോടെ ഐഎംഫ് ഇപ്പോള്‍ പറയുന്നത് മുമ്പ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ്. ലോക സമ്പദ് വ്യവസ്ഥ മൂന്നു ശതമാനം ശോഷിക്കും എന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. 2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു. ആ ഒരു സാഹചര്യം പോലും അതിജീവിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കൈവശമുള്ള എല്ലാ ആയുധങ്ങളുമെടുത്ത് പോരാടേണ്ടിവന്നു 0.1% കുറവുകൊണ്ടുണ്ടായ…
Read More