മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പുര്‍, മിസോറാം സര്‍ക്കാരുകളോട് അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യില്‍ നിന്ന് ഒരു സംഘത്തെ അയച്ചതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പീറ്റര്‍ സലാം അറിയിച്ചു. എല്ലാ ജില്ലകളിലും നടപടിയുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്മറില് സംഘര്‍ഷമുണ്ടായതോടെ പൗരന്മാര് ഇന്ത്യയിലേക്ക് കടക്കുകയാണ്. ഇവരുടെ ലൊക്കേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുന്നതോടെ ഇവരെ മ്യാന്മറിലേക്ക് തിരിച്ചയക്കും, പീറ്റര്‍ സലാം പറഞ്ഞു. രണ്ടു ദിവസത്തിനിടെ 700ല്‍ അധികം മ്യാന്മര് പൗരന്മാര്…
Read More