സ്വകാര്യതാ നിയമം പണിതുടങ്ങി ; പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും അനാശാസ്യത്തിന് പൊക്കിയ യുവതീയുവാക്കള്‍ക്കെതിരേ കേസില്ല; വെറുതേ വിട്ടത് പുലിവാല് പിടിക്കേണ്ടി വരും എന്ന നിയമോപദേശത്തെത്തുടര്‍ന്ന്

പെരുമ്പാവൂര്‍: സ്വകാര്യതാ നിയമത്തിന്റെ ദോഷവശങ്ങള്‍ കേരളാപ്പോലീസിനെ വലച്ചു തുടങ്ങി. അനാശാസ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് രണ്ട് സ്‌റ്റേഷനുകളിലായി ഒരു രാത്രിയിലേറെ പാര്‍പ്പിച്ച അന്യസംസ്ഥാനക്കാരായ യുവതിയുവാക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് പൊലീസ് വെളിപ്പെടുത്തല്‍. ഇന്നലെ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ മൂന്നുനില കെട്ടിടത്തിലെ മുറികളില്‍ നിന്നും കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘത്തിനെതിരേ കേസെടുത്തിട്ടില്ലന്നും ഇവരെ വിട്ടയച്ചതായും നിലവില്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇനി താമസിപ്പിക്കില്ലെന്നും കുറുപ്പംപടി പൊലീസ് അറിയിക്കുകയായിരുന്നു. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയാണ് അനാശാസ്യക്കാര്‍ക്ക് തുണയായത്. പ്രായപൂര്‍ത്തിയായവര്‍ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ ഇടപെടലില്‍ കേസെടുത്താല്‍ പൊലീസ് പുലിവാല് പിടിക്കാന്‍ സാധ്യത ഏറെയാണ്. സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയില്‍ എന്തെല്ലാം കടന്നുവരുമെന്ന് ഇനിയും വ്യക്തമല്ല. അതുകൊണ്ടാണ് ഈ കേസില്‍ നിന്ന് പൊലീസ് തടിയൂരിയതെന്ന് പറയപ്പെടുന്നു. കസ്റ്റഡിയില്‍ എടുത്തവരെല്ലാം പ്രായപൂര്‍ത്തിയായവരാണെന്നും മാറിയ സാഹചര്യത്തില്‍ അനാശാസ്യം ആരോപിച്ച് കേസെടുത്താല്‍ പുലിവാലാവുമെന്നുള്ള നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഇവര്‍ക്കെതിരെ നിയമ…

Read More

കരുനാഗപ്പള്ളിയിലെ ഡിവൈഎഫ്‌ഐ നേതാവ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുമായി ഒളിച്ചോടി; വിവാഹത്തിന് മുന്‍പേ ഇരുവരും അടുപ്പത്തിലായിരുന്നു; പോലീസിന്റെ ഭാഷ്യം ഇങ്ങനെ…

കൊല്ലം: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഒളിച്ചോടി. ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരണ്‍ സേതു (29) ആണ് തൊടിയൂര്‍ വെളുത്ത മണല്‍ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് ഓച്ചിറ പൊലീസില്‍ പരാതി നല്‍കി. ചങ്ങന്‍കുളങ്ങരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയുമായി ഇയാള്‍ കടന്നു കളഞ്ഞത്. സംഭവത്തെപ്പറ്റി പോലീസിന്റെ ഭാഷ്യം ഇങ്ങനെ… വിവാഹത്തിന് മുന്‍പേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാല്‍ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. പിന്നീട് ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. എന്നാല്‍ ഏതാനും നാള്‍ മുമ്പ് മനുവിന്റെ നാട്ടില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ യുവതി എത്തിയതോടെ ഇവര്‍ വീണ്ടും അടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഇത് ദൃഢമാവുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഒളിച്ചോട്ടത്തില്‍ കലാശിച്ചിരിക്കുന്നത്. കലാശിക്കുകയുമായിരുന്നു. പതിവുവിട്ടുള്ള ഭാര്യയുടെ…

Read More

‘കട്ടപ്പയും സിങ്കവും’ ഉള്‍പ്പെടെ തമിഴകത്തെ എട്ടു താരങ്ങള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ കേസില്‍ എട്ട് തമിഴ് അഭിനേതാക്കള്‍ക്കെതിരേ നീലഗിരി കോടതി ജാമ്യമില്ലാ വാറണ്ട്് പുറപ്പെടുവിച്ചു. സൂര്യ, ശരത്കുമാര്‍, സത്യരാജ്, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍, ശ്രീപ്രിയ എന്നിവര്‍ക്കെതിരെയാണു ജുഡീഷല്‍ മജിസ്‌ട്രേട്ട് സെന്തില്‍കുമാര്‍ രാജവേല്‍ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചത്. 2009ലാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകനായ എം. റോസാരിയോ ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2009ല്‍ ഭുവനേശ്വരി എന്ന നടിയെ പെണ്‍വാണിഭ കേസില്‍ അറസ്റ്റ് ചെയ്തിരുന്നതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍വാണിഭ സംഘങ്ങള്‍ക്കു പിന്നില്‍ പ്രമുഖരായ പല അഭിനേതാക്കളുമുണ്ടെന്ന റിപ്പോര്‍ട്ട് ഒരു തമിഴ് പത്രം അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാരോപിച്ചു നടികര്‍ സംഘം സൂപ്പര്‍താരം നീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തി പ്രതിഷേധിച്ചു. സൂര്യ, ശരത്കുമാര്‍ തുടങ്ങി മിക്ക അഭിനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടികര്‍ സംഘത്തിന്റെ അന്നത്തെ പ്രസി!ഡന്റ് ശരത്കുമാര്‍ നല്‍കിയ…

Read More