ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ടോടുമ്പോള്‍ അതിലും വലിയ അപകടത്തില്‍ പെടുന്ന അവസ്ഥയുണ്ടാകുന്നത് എത്ര പരിതാപകരമാണ്. ഇവിടെയൊരു ഇംപാലയ്ക്കു സംഭവിച്ചതും അതാണ്. മാന്‍ വര്‍ഗത്തില്‍ പെടുന്ന ഒരു ജീവിയാണ് ഇംപാല. ബോട്സ്വാനയിലെ വനാന്തരങ്ങളിലാണ് സംഭവം നടന്നത്. ഇവിടെ സഫാരി ഗൈഡായി ജോലി ചെയ്യുന്ന ഡച്ച് കാസേയ്ല് ആണ് ജീവന്മരണ പോരാട്ടം നടത്തുന്ന ഇംപാലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. കാട്ടുനായ്ക്കളുടെ കാലടികള്‍ കണ്ട് അവയെ തിരഞ്ഞെത്തിയതായിരുന്നു ഡച്ച് കാസേയ്ലും ഒരു സംഘം വിനോദസഞ്ചാരികളും. പെട്ടെന്നാണ് ഒരു കൂട്ടം കാട്ടുനായ്ക്കള്‍ ഒരു ഇംപാലയെ തുരത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. കാട്ടുനായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപെടാനായി സമീപത്തു കണ്ട ജലാശയത്തിലേക്ക് ഇംപാല എടുത്തുചാടി. കരയിലായി കാട്ടുനായ്ക്കളും ഇരിപ്പുറപ്പിച്ചു. ഒരുവിധത്തില്‍ ജീവനും കൈയില്‍ പിടിച്ച് മറുകര ലക്ഷ്യമാക്കി നീന്തിയ ഇംപാലയുടെ വിധി മറ്റൊന്നായിരുന്നു. രക്ഷപെട്ട ആശ്വാസത്തില്‍ നിന്ന ഇമ്പാലയുടെ മുന്നിലേക്ക് വായും പിളര്‍ത്തി മുതലയെത്തിയതോടെ രംഗം വീണ്ടും…
Read More