പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവും പിഴയും വിധിച്ച് കോടതി. ഞാറയ്ക്കല്‍ വെളിയത്താംപറമ്പ് ബീച്ചില്‍ വട്ടത്തറ വീട്ടില്‍ ബിജു ഫ്രാന്‍സിസിനെ(41)യാണ് എറണാകുളം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 5.50 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. നാല് വകുപ്പുകളില്‍ നാല് ജീവപര്യന്തം കഠിന തടവും ആറ് വകുപ്പുകളില്‍ 15 വര്‍ഷം തടവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെങ്കിലും ബിജു ശിഷ്ടകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. ഇതിനു പുറമേ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപടിയെടുക്കാനും പോക്സോ കോടതി ജഡ്ജി കെ. സോമന് വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോക്സോ, ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളിലെ പത്ത് വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെയുള്ള കാലത്ത് പെണ്‍കുട്ടിയെ…
Read MoreTag: imprisonment
പന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ! പ്രതിയ്ക്ക് പ്രതിക്ക് 23 വര്‍ഷം കഠിനതടവും രണ്ടേമുക്കാല്‍ ലക്ഷം പിഴയും
അടൂര്‍: പന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും. പള്ളിക്കല്‍ വാക്കയില്‍ പ്ലാവിളയില്‍ വിനോദിനെ (52)യാണ് പോക്സോ നിയമപ്രകാരം അടൂര്‍ ഒന്നാം ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്. വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പരിചയം മുതലാക്കി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ശിക്ഷ. പിഴ അടയ്ക്കുന്ന പക്ഷം ഇതില്‍ 1.5 ലക്ഷം രൂപയും അതിജീവിതയ്ക്കു നല്‍കാനും പിഴ അടയ്ക്കാതിരുന്നാല്‍ രണ്ടര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നുമാണ് വിധി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതാല് അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വിമല്‍ രംഗനാഥ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത ജോണ്‍ കോടതിയില്‍ ഹാജരായി.
Read Moreകാക്കയെ കൊന്നാല്‍ ഇനി അഴിയെണ്ണാം ! കാക്കയുടെ കൊലപാതകികള്‍ക്ക് ലഭിക്കുക മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും…
കാക്ക, എലി, പഴംതീനി വവ്വാല് തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി പണിപാളും. മേല്‍പ്പറഞ്ഞ ജീവികളെയെല്ലാം ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുകയാണിപ്പോള്. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും 25000 രൂപവരെ പിഴയുമാണ് ശിക്ഷ. വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ളതാണ് ഒന്നാം ഷെഡ്യൂള്‍. കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയതാണ് ഷെഡ്യൂള്‍ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഷെഡ്യൂള്‍ നാല്. കൊല്ലാന്‍ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂള്‍ അഞ്ച് അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം…
Read Moreചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിന തടവ് ! പ്രതി ബിനേഷ് യുവതിയെ പരിചയപ്പെടുന്നത് രക്തദാനത്തിനെത്തിയപ്പോള്‍; യുവതിയെ കള്ളം പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം മാറിമാറി ബലാല്‍സംഗം ചെയ്തു…
നാടിനെ ഞെട്ടിച്ച ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളായ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിക്കുളം വില്ലേജ് തമ്പാന് കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന് മകന് ബിനേഷ് (ബിനു-35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന് മകന് അനുദര്‍ശ് (അനൂപ് കണ്ണാപ്പി-32) എന്നിവരെയാണു ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ആജ് സുദര്ശന് ശിക്ഷിച്ചത്. പിഴത്തുക ഇരയ്ക്കു നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യയായിരുന്നു 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഗള്‍ഫില്‍ പോകുകയാണെന്നും രണ്ടു വര്‍ഷം കഴിഞ്ഞേ മടക്കമുള്ളൂ എന്നും പറഞ്ഞ് യുവതിയെ സംഭവദിവസം ഉച്ചയ്ക്ക് നാട്ടിക ഗവണ്മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്കു വിളിച്ചുവരുത്തി. അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി…
Read Moreഫേസ്ബുക്ക് പ്രണയിനിയെ കാണാന്‍ പാകിസ്ഥാനിലേക്കു പോയ ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം ജയില്‍മോചനം; ഹമീദ് അന്‍സാരിഒരിക്കലും മറക്കില്ല ആ യാത്ര…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയ കാണാനായി പാകിസ്ഥാനില്‍ അനധീകൃതമായി കടന്ന ഇന്ത്യന്‍ പൗരന് ആറു വര്‍ഷത്തിനു ശേഷം മോചനം. ഹമീദ് നെഹാല്‍ അന്‍സാരി എന്നയാളാണ് ജയില്‍ മോചിതനാവുന്നത്. ഇയാളുടെ മോചനവുമായി ബന്ധപ്പെട്ട് പാക്ക് സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അന്‍സാരിയുടെ മോചനവാര്‍ത്ത രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആശ്വാസമുണ്ടാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. തടവ്ശിക്ഷ പൂര്‍ണമായും അനുഭവിച്ച ശേഷമാണ് ഇയാള്‍ പുറത്തിറങ്ങുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ചയോടെ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അപൂര്‍വ്വമായാണ് ഇത്രവേഗത്തില്‍ ഇത്തരത്തിലുള്ള കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതോടെ പുറത്തിറക്കുന്നത്. അന്‍സാരിയുടെ പെട്ടന്നുള്ള റിലീസ് സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍തര്‍പൂര്‍ ഇടനാഴി തുറക്കുന്നതിന് ശേഷമുള്ള ഒരു കാല്‍വയ്പ്പായാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ മുടക്കമില്ലാതെ ശ്രമം നടത്തിവരികയായിരുന്നു. 96 വട്ടം അന്‍സാരിയെ കാണാനായി നടത്തിയ പരിശ്രമം പരാജയപ്പെടുകയും…
Read More