ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ല; 41കാരി ബുഷ്‌റ ബീവി പോറ്റി വളര്‍ത്തുന്നത് രണ്ടു ജിന്നുകളെ; ഇമ്രാന്‍ ഖാന്റെ ഭാര്യയ്ക്ക് അമാനുഷിക ശക്തിയെന്ന് പാക് ചാനലുകള്‍…

ശാപം പിടിച്ച നാട് എന്നാണ് പലരും പാകിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും രോഗവും പട്ടിണിയുമെല്ലാം ആ നാടിനെ നരകതുല്യമാക്കുന്നു. ജിന്നും മലക്കും പിശാചുമായി അന്ധവിശ്വാസങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ് ഇന്നും പാക്കിസ്ഥാന്‍ ഗ്രാമങ്ങള്‍. നിരക്ഷരായായ ഗ്രാമീണര്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം എന്ന് കരുതാം. പക്ഷെ നമ്മള്‍ ആധുനിക മനുഷ്യര്‍ എന്നു കരുതുന്നവര്‍ പോലും ഇത്തരം ദുരാചാരങ്ങളുടെ അടിമയാണെന്നറിയുമ്പോള്‍ ഞെട്ടുന്നത് നമ്മള്‍ തന്നെയാവും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ജിന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതു സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ പോലും വന്നിരിക്കുന്നു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ കഥകളാണ്. ബുഷ്റയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക മത പ്രബോധങ്ങള്‍ പ്രകാരം ജിന്നുകളുടെ…

Read More

ഭീകരതയ്‌ക്കെതിരേ അമേരിക്കയോടു കൈകോര്‍ത്തത് വലിയ മണ്ടത്തരമായി;മുമ്പ് സഹായിച്ചവരെ ഭീകരെന്നു പറഞ്ഞ് എതിര്‍ക്കേണ്ടി വന്നു; ചൈനയോടു നന്ദി പറഞ്ഞും അമേരിക്കയെ പഴിച്ചും ഇമ്രാന്‍ ഖാന്‍…

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി കൈകോര്‍ത്തത് പാകിസ്ഥാന്‍ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം അമേരിക്കയുമായി ചേര്‍ന്ന നടത്തിയ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ 70000 പാക് പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നടിഞ്ഞെന്നും ഇമ്രാന്‍ വ്യക്തമാക്കി. അഫ്ഗാനിലെ പോരാട്ടങ്ങളില്‍ പരാജയപ്പെട്ടപ്പോഴെല്ലാം അതിന്റെ കുറ്റം അമേരിക്ക പാക്കിസ്ഥാന്റെ തലയില്‍ ചാര്‍ത്തിയെന്നും ഇമ്രാന്‍ പറഞ്ഞു. പാക് സമ്പദ് വ്യവസ്ഥ 200 ബില്യണ്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിഹാദ് എന്ന് പറഞ്ഞ് ഒപ്പം നിന്നവരെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം ഭീകരതക്കെതിരായ പോരാട്ടം എന്ന പേരില്‍ എതിര്‍ക്കേണ്ടി വന്നെന്നും ഇമ്രാന്‍ പറയുന്നു. 1980-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍…

Read More

രാജ്യത്ത് മുസ്ലിങ്ങള്‍ പോലും സുരക്ഷിതമല്ല പിന്നല്ലേ ന്യൂനപക്ഷവിഭാഗങ്ങള്‍ ! പാകിസ്ഥാനില്‍ അരങ്ങേറുന്നത് കൊടിയ പീഡനമെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ സഹചാരി…

പാകിസ്ഥാനില്‍ നടമാടുന്നത് കൊടിയ ക്രൂരതകളെന്നും ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബല്‍ദേവ് കുമാറിന്റെ അപേക്ഷ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്ലിങ്ങള്‍ പോലും ഇവിടെ (പാക്കിസ്ഥാനില്‍) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നല്‍കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല,’ ബല്‍ദേവ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ‘പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ പാളിച്ച സംഭവിച്ചതിനെ പരിഹസിച്ച് പാക് മന്ത്രി…

Read More

എത്രയും പെട്ടെന്ന് ഇന്ത്യന്‍ സേനയെ കാഷ്മീരില്‍ നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ആണവയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുക ! രാജ്യത്ത് അരാജകത്വം അരങ്ങു വാഴുമ്പോള്‍ ഇന്ത്യയെ വിരട്ടി കാര്യം നേടാന്‍ ഇമ്രാന്‍ ഖാന്‍; പുച്ഛിച്ചു തള്ളി ഇന്ത്യ…

കാഷ്മീര്‍ വിഷയത്തില്‍ അവസാന അടവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യയെ വിരട്ടി കാര്യം നേടാനാണ് ശ്രമിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉണ്‍ പറയുന്നതു പോലെ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള വിരട്ടലുകളാണ് ഇപ്പോള്‍ ഇമ്രാന്‍ പുറത്തെടുക്കുന്നത്. അടിയന്തരമായി ഇന്ത്യന്‍ സേനയെ പിന്‍വലിച്ച് കാശ്മീരിന് സ്വാതന്ത്ര്യം നല്‍കുകയെന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. കാഷ്മീരിനെ കാക്കാന്‍ ലോകം തയ്യാറായില്ലെങ്കില്‍ ആണവ യുദ്ധത്തിന് ഒരുങ്ങിക്കോള്ളൂവെന്നാണ് ഭീഷണി. ലോകത്തെ കാത്തിരിക്കുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമാണെന്നും വീരവാദം പറയുന്നു. പാക്കിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും എയ്ഡ്‌സും വന്‍തോതില്‍ വര്‍ധിച്ചിച്ചിരിക്കുകയാണ്. പോരാത്തതിന് പട്ടാള അട്ടിമറി ഭീഷണിയും. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ആക്രമിക്കപ്പെടുന്നതു വരെ കാത്തിരിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. കാാഷ്മീരില്‍ പ്രശ്ന പരിഹാരം…

Read More

ആയുധങ്ങള്‍ക്കായി ചെലവാക്കുന്നത് പതിനായിരക്കണക്കിന് കോടികള്‍ ! സൂചി വാങ്ങാന്‍ പണമില്ലാതെ എയ്ഡ്‌സ് രോഗം കൊണ്ട് വലഞ്ഞ് പാക്കിസ്ഥാന്‍ ! ഇമ്രാന്‍ ഖാന്‍ കാഷ്മീരിനെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ രാജ്യമെങ്ങും നിറയുന്നത് എയ്ഡ്‌സ് ഭീതി

പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്‌സ് രോഗം വ്യാപിക്കുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വകയിരുത്തുന്ന പാക്കിസ്ഥാന്‍ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ ബാക്കിപത്രമാണ് രാജ്യത്ത് സംജാതമായിരിക്കുന്ന ഈ അവസ്ഥ. കഴിഞ്ഞ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്. മുറിവൈദ്യന്മാരുടെ നാടാണ് പാക്കിസ്ഥാന്‍. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 2.7 ലക്ഷം പേരും…

Read More

ഇമ്രാന്‍ വെറും കളിപ്പാവ ! പാക്കിസ്ഥാനില്‍ ഭരണം വീണ്ടും സൈന്യത്തിന്റെ കൈകളിലേക്ക് ! യുഎസ് ഗവേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

പാക്കിസ്ഥാനില്‍ ഭരണം സൈന്യത്തിന്റെ കൈകളിലേക്കെന്ന് യുഎസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന്‍ പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് സൈന്യമാണെന്നാണ് യുഎസ് പ്രതിനിധി സഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണ പരിചയമില്ലാത്ത ആളാണ് ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിനെ പുറത്താക്കാനായി പാക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് സഹായമായി ആഭ്യന്തര രാഷ്ട്രീയ തലങ്ങളില്‍ സൈന്യം ഇടപെടല്‍ നടത്തി. സൈന്യവും ജുഡീഷ്യറിയും ഇമ്രാന്റെ പാര്‍ട്ടിക്കു ഗുണകരമാകും വിധം അവിശുദ്ധ സന്ധിയിലായിരുന്നു. ഷെരീഫിന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും ഇരമാന്റെ പാര്‍ട്ടിക്ക് അധികാരത്തിലേക്ക് കടന്നുവരാനുമുള്ള വഴിയൊരുക്കാനും ശ്രമങ്ങള്‍ നടന്നു. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്ന ചെറുപാര്‍ട്ടികളും സംഘടനകളും പാക്കിസ്ഥാനില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നവ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇമ്രാന് രാജ്യം നേരിട്ട ഗുരുതര സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ഇതോടെ വിദേശ ധനസഹായം…

Read More

എന്തിന് എന്നെയിങ്ങനെ വേദനിപ്പിക്കുന്നു്… ഇമ്രാന്‍ ഖാനെ പിച്ചക്കാരനാക്കി ഗൂഗിള്‍; ഇത് നീക്കം ചെയ്യണമെന്ന് പാകിസ്ഥാന്റെ ആവശ്യം…

ഗൂഗിള്‍ സേര്‍ച്ച് ഫലങ്ങള്‍ പലപ്പോഴും നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ എന്നര്‍ഥം വരുന്ന ‘ഭിഖാരി’ എന്ന വാക്ക് ടൈപ്പ് ചെയ്ത് തിരയുകയാണെങ്കില്‍ സേര്‍ച്ച് റിസല്‍ട്ടായി കിട്ടുന്നതാവട്ടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളാണ്. ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്. ജമ്മു കാഷ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന്‍ അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന്‍ ഖാന്‍…

Read More

അമ്പട കേമാ ഇമ്രാന്‍ കുട്ടാ ! ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റെ വാക്കുകളാക്കി ഇമ്രാന്‍ ഖാന്റെ ട്വീറ്റ്; സംഭവം റീട്വീറ്റ് ചെയ്തത് ആയിരക്കണക്കിന് ആളുകള്‍…

ദില്ലി: ലോകംകണ്ട മഹാപ്രതിഭകളിലൊരാളായ രബീന്ദ്രനാഥ് ടാഗോറിന്റെ വരികള്‍ മറ്റൊരു മഹാപ്രതിഭയായ ഖലീല്‍ ജിബ്രാന്റെ വരികളാക്കി ട്വീറ്റ് ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിസ്വാര്‍ത്ഥ സേവനത്തെ സംബന്ധിച്ച് ടാഗോര്‍ എഴുതിയ ഏറെ പ്രശസ്തമായ വരികളാണ് ഇംമ്രാന്‍ ഖാന്‍ ജിബ്രാനെഴുതിയ പേരിലാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. ജിബ്രാന്‍ എഴുതിയ ഈ വരികളുടെ അര്‍ഥം കണ്ടെത്തുന്നവര്‍ ജീവിതം സന്തോഷകരമാകുമെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിന് പതിനായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും മൂവായിരത്തിലേറെപ്പേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. I slept and I dreamed that life is all joy. I woke and I saw that life is all service. I served and I saw that service is joy (ഉറക്കത്തില്‍ ഞാന്‍ കണ്ട സ്വപ്നത്തില്‍ ജീവിതം ആനന്ദഭരിതമായിരുന്നു. ഉണര്‍ന്നു കണ്ണുമിഴിച്ചപ്പോള്‍ ജീവിതം സേവനം…

Read More

ഇമ്രാന്‍ ഖാന്‍ സ്വവര്‍ഗരതിക്കാരന്‍ ! മീഡിയാ കോര്‍ഡിനേറ്ററുമായി വഴിവിട്ട ബന്ധം; തെഹ്‌രീക്-ഇ-ഇന്‍സാഫ് നേതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹംഖാന്‍

കറാച്ചി: വിഖ്യാത ക്രിക്കറ്ററും തെഹ്‌രീക്-ഇ- ഇന്‍സാഫ് പാര്‍ട്ടി അംഗവുമായ ഇമ്രാന്‍ ഖാനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാന്‍. താനെഴുതിയ പുസ്തകത്തിലാണ് റഹം ഖാന്‍ ഇമ്രാനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. ഇതിഹാസ ബൗളര്‍ വസിം അക്രത്തിനെയും റെഹം ഖാന്‍ പുസ്തകത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് റെഹം വീണ്ടും രംഗത്ത് വന്നത്. താന്‍ കാട്ടിയ മണ്ടത്തരങ്ങളും അബദ്ധങ്ങളും തെറ്റുമാണ് ചൂണ്ടിക്കാട്ടിയത്. താന്‍ വിവാഹം ചെയ്തത് പോലെയുള്ള ആള്‍ക്കാരെക്കുറിച്ച് പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നും മനുഷ്യന് പറ്റുന്ന തരത്തിലുള്ള സാധാരണ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്നും പറഞ്ഞു. അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ അത് സഹായകരമാകണമെന്നും പറഞ്ഞു. പാകിസ്താന്‍ ഒരു പൊതു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇമ്രാന്‍ഖാനെ ലക്ഷ്യമിട്ട് സ്വവര്‍ഗ്ഗരതിയും പരസ്ത്രീബന്ധവും ഉള്‍പ്പെടെയുള്ള…

Read More