കൊവിഡ് ബാധയെക്കുറിച്ചും വൈറസിനെക്കുറിച്ചും ലോകമെമ്പാടും പഠനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ആശങ്കയേറ്റുന്നതാണ്. ഒരിക്കല്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാവുകയല്ല ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നിരുന്നാലും രോഗമുക്തി നേടിയവരില്‍ പലരും പക്ഷെ പൂര്‍ണ്ണമായും വൈറസില്‍ നിന്നും മുക്തി നേടുന്നില്ലെന്നും, നിര്‍ജ്ജീവമായ വൈറസ് അവശിഷ്ടങ്ങള്‍ അവരില്‍ ഉണ്ടാകുമെന്നും ആണ് പുതിയ വിവരം. ദക്ഷിണ കൊറിയയില്‍ ഇത്തരത്തില്‍ രോഗമുക്തി നേടിയ ഏകദേശം 300 പേര്‍ക്ക് വീണ്ടും കൊറോണ ബാധയുണ്ടായി എന്ന റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു. ഇത് ശരിയാണെങ്കില്‍, ക്വാറന്റൈന്‍ നിബന്ധനകളില്‍ ഇളവ് വരുത്തുന്നതും, എന്തിന്, ഈ രോഗത്തെ ചെറുക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതുപോലും ഒരുപക്ഷെ അസാദ്ധ്യമാകുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ പോസിറ്റീവ് കാണിക്കപ്പെടുന്നത് യഥാര്‍ത്ഥ രോഗബാധയല്ലെന്നും നേരത്തെ അതില്‍ അവശേഷിച്ചിട്ടുള്ള വൈറസ് അവശിഷ്ടങ്ങളുമാണെന്നാണ് പുതിയ കണ്ടുപിടുത്തം. ഒരിക്കല്‍…
Read More