അര്‍ധനഗ്നയായ യുവതിക്കൊപ്പമുള്ള രാജസ്ഥാന് ന്യൂനപക്ഷ മന്ത്രി സാലിഹ് മുഹമ്മദിന്റെ വീഡിയോ പുറത്തായതോടെ അശോക് ഗെലോട്ട് മന്ത്രിസഭയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് രാജസ്ഥാന് ബിജെപി. സ്ത്രീകള്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിയുടെ വീഡിയോ പുറത്തു വരുന്നത് ഇതാദ്യമല്ലെന്നും സാലിഹ് മുഹമ്മദിനെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അടിവസ്ത്രമണിഞ്ഞിരിക്കുന്ന യുവതിക്കൊപ്പമുള്ള സാലിഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്തരിച്ച മുന്‍ കാബിനറ്റ് മന്ത്രി ഗാസി ഫക്കീറിന്റെ മകനാണ് സാലിഹ് മുഹമ്മദ്. അദ്ദേഹം കാരണമാണ് സാലിഹ് മന്ത്രിയായതെന്നും അശോക് ഗെലോട്ടിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്നതായും ബിജെപിയുടെ ദേശീയ ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
Read MoreTag: INC
കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പിന് കളമൊരുങ്ങുന്നു ! അസംതൃപ്തരുടെ പുതിയ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് മുരളീധരന്‍; ഇരു ഗ്രൂപ്പുകളിലും സമ്മര്‍ദ്ദമെന്ന് സൂചന…
കൊച്ചി: എ, ഐ ഗ്രൂപ്പുകളെ സമ്മര്‍ദ്ദത്തിലാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ മൂന്നാം ഗ്രൂപ്പിനു കളമൊരുങ്ങുന്നതായി സൂചന. കെ. മുരളീധരന്‍ എംഎല്‍എയാണ് മൂന്നാം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുളളവരാണു മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിനു നീക്കം നടത്തുന്നത്. അസംതൃപ്തരുടെ ആദ്യ കൂട്ടായ്മ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണു വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്. ഡിഐസി (കെ) എന്ന പേരില്‍ കെ. കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍നിന്നു പുറത്തു പോവുകയും പിന്നീടു കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണു കൂട്ടായ്മയ്ക്കു പിന്നില്‍. മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു കൊച്ചിയിലെ കൂട്ടായ്മ. പുതിയ ഗ്രൂപ്പിനെ പറ്റി പരസ്യമായി ഒന്നും പറയുന്നില്ലെങ്കിലും…
Read More