ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണിലിയോണി. നീലച്ചിത്രങ്ങളിലൂടെയാണ് നടി പേരെടുക്കുന്നതെങ്കിലും പിന്നീട് ബോളിവുഡില്‍ അരങ്ങേറിയതോടെ ഇന്ത്യക്കാരുടെ പ്രിയനടിയായി മാറുകയായിരുന്നു. തന്റെ ഈ യാത്രയിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ബോളിവുഡില്‍ എത്തിയത്. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച സണ്ണി ഇപ്പോള്‍ മലയാളം ഉപ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ആസ്തിയെ കുറിച്ചും വരുമാനത്തെ കുറിച്ചും ഒക്കെയുള്ള വാര്‍ത്തകള്‍ ആണ് വൈറല്‍ ആയി മാറുന്നത്. ഏതാണ്ട് 98 കോടി ഡോളര്‍ ആണ് സണ്ണി ലിയോണിയുടെ ആകെയുള്ള ആസ്തി. ലോസ് ഏഞ്ചല്‍സില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും…
Read MoreTag: income
തച്ചങ്കരിയെ പറപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നു വിചാരിച്ച യൂണിയന് നേതാക്കള്‍ക്ക് അമ്പേ പണിപാളി ! കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തില്‍ ഒന്നരക്കോടിയുടെ കുറവ്; പുതിയ എംഡിയ്ക്ക് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കും…
തിരുവനന്തപുരം: തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് കെഎസ്ആര്‍ടിസി കൂപ്പുകുത്തുമ്പോഴായിരുന്നു സിഎംഡിയായി ടോമിന് തച്ചങ്കരിയുടെ രംഗപ്രവേശം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൈമെയ് മറന്നു പോരാടിയ തച്ചങ്കരി സ്ഥാപനത്തെ സ്വന്തം വരുമാനത്തില്‍ നിന്നു ശമ്പളം കൊടുക്കാന്‍ വരെ പ്രാപ്തമാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായാലും തങ്ങളുടെ തോന്ന്യവാസം നടന്നാല്‍ മതിയെന്ന ഉറച്ച തീരുമാനവുമായി യൂണിയന് നേതാക്കള്‍ മുന്നോട്ടു പോയതോടെ തച്ചങ്കരി പടിയ്ക്കു പുറത്തായി. എന്നാല്‍ തച്ചങ്കരി പോയാലും കാര്യങ്ങളെല്ലാം സുഗമമായി പോകുമെന്നു വിചാരിച്ച യൂണിയന്‍കാര്‍ക്ക് ഇപ്പോള്‍ അമ്പേ പിഴച്ചിരിക്കുകയാണ്. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായത്. ബസ് ഡേ ആചരിച്ചു സേവ് കെഎസ്ആര്‍ടിസി കാമ്പയിന് നടത്തിയിട്ടും അതൊന്നും ഗുണകരമായി മാറാത്ത അവസ്ഥയിലാണ്. ബസ് ഡേ ആചരണം പരാജയപ്പെട്ടതോടെ കലക്ഷനില്‍ ഒന്നര കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്.സിഐടിയു യൂണിയനായിരുന്നു ബസ്ഡേ ആചരണ ആഹ്വാനത്തിന് പിന്നില്‍. പ്രതിദിനം ഏഴുകോടി രൂപ വരുമാനം ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ പ്രചരണം. എന്നാല്‍…
Read Moreകാല്‍നൂറ്റാണ്ടിനു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി ! കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്കുകള്‍ ഇങ്ങനെ…
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ഇത് അഭിമാനനിമിഷം. കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ നല്‍കാനാണ് തീരുമാനം. 31270 സ്ഥിര ജീവനക്കാരും 3926 എംപാനല്‍ ജീവനക്കാരുമുള്ള കെഎസ്ആര്‍ടിസിക്ക് ഒരു മാസം പൂര്‍ണമായി ശമ്പളം നല്‍കാനായി വേണ്ടത് 90 കോടി രൂപയാണ്. ശബരിമല സര്‍വ്വീസാണ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കിയെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിച്ചിരുന്നുള്ളു. അവിടെ നിന്ന് തീര്‍ത്ഥാടകര്‍ പമ്പയിലെത്താന്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിച്ചത്. മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസി റെക്കോര്‍ഡ് വരുമാനമാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ 45.2 കോടി രൂപ വരുമാനമായി ലഭിച്ചു. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം…
Read More