മുംബൈ: 2016ലെ ചരിത്രപരമായ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളില്‍ വന്‍ തോതില്‍ അസാധു നോട്ട് നിക്ഷേപം നടത്തിയ പതിനായിരത്തോളം ആളുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. അസാധു നോട്ടുകള്‍ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയില്‍ ബെനാമി നിയമ പ്രകാരം നോട്ടീസ് അയച്ചത്. നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു നോട്ടീസ് ലഭിക്കുമെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. വന്‍ നിക്ഷേപങ്ങള്‍ നടത്തിയവരിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും നികുതി വെട്ടിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ബിഗ് ഡാറ്റ അനാലിസിസ് ഉപയോഗിച്ചാണ് വെട്ടിപ്പു കണ്ടെത്തുന്നത്. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങള്‍, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ…
Read More