ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്ന് പിന്‍മാറുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ബോര്‍ഡിലെ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിനു മേല്‍ കരിനിഴല്‍ പരക്കവെയാണ് ബിസിസിഐ ഉന്നതന്റെ പ്രതികരണം പുറത്തുവന്നത്. മത്സരത്തില്‍ നിന്നു പിന്മാറിയാല്‍ പാകിസ്ഥാന് വെറുതെ രണ്ടു പോയന്റ് ലഭിക്കുമെന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.’ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞേ വ്യക്തത വരൂ. ലോകകപ്പ് ആരംഭിക്കാന്‍ ഇനിയും രണ്ടു മാസത്തിലേറെയുണ്ടല്ലോ. ഇക്കാര്യത്തില്‍ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ – ബിസിസിഐ ഉന്നതന്‍ ചൂണ്ടിക്കാട്ടി. ‘പാക്കിസ്ഥാനുമായി ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മല്‍സരത്തില്‍നിന്ന് ഇന്ത്യ പിന്‍മാറും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ,…
Read More